ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഏകദിനം നാളെ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അഞ്ച് ഏകദിനമത്സരങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ എക്കായി കളിക്കും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ അങ്കിത് ബാവ്നെ നയിക്കും. റിഷഭ് പന്തും അവസാന രണ്ടു മത്സരങ്ങളില്‍ കളിക്കും. ആന്‍ഡി ഫ്ലെയര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിന്റെ പ്രതീക്ഷ സാം ബില്ലിങ്‌സ്, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ് തുടങ്ങിയ താരങ്ങളിലാണ്. അഞ്ച് ഏകദിനമത്സരങ്ങള്‍ക്കും കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.