ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം
Posted onAuthorTomy ThondamkuzhyComments Off on ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.
ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്താൻ തൂത്തുവാരി. 2003 നു ശേഷം ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ പരമ്പര നേടുന്നത്. രണ്ടാം ഇന്നിങ്സിൽ അറുപത് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഹസൻ അലിയുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായത്.370 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഐഡൻ മാർക്കരവും റ്റെമ്പ ബാവുമായുമാണ് ചെറിയ ചെറുത്തുനിൽപ്പെങ്കിലും നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിനു ശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ചയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. പരമ്പര വിജയത്തോടെ പാകിസ്താൻ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സിന് സീസണില്‍ ആദ്യവിജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്തുടരേണ്ടത് താരതമ്യേന വലിയ സ്കോര്‍ അല്ലാതിരുന്നിട്ട് കൂടി ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. അഞ്ച് പന്തുകള്‍ നേരിട്ട ഓപ്പണര്‍ പ്രിഥ്വി ഷാ രണ്ട് റണ്‍സുമായി ആദ്യം തന്നെ കൂടാരം കയറി. പതിഞ്ഞ താളത്തില്‍ കളിച്ച ശിഖര്‍ ധവാനും ശ്രേയസ് അയ്യറും ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുമെന്ന് കരുതിയെങ്കിലും 21 […]
ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് […]
അണ്ടർ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യിൽ തകർത്ത് പന്തെറിഞ്ഞ നജ്ല 3 ഓവറിൽ വെറും 4 റൺസ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂർ സ്വദേശിനിയായ നജ്ല ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ റിസർവ് നിരയിലും നജ്ല ഉൾപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് […]