ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ബാറ്റർമാരിലൊരാളാണ് ഹർമൻപ്രീത് കൗർ. 2017-ൽ അർജുന അവാർഡ് നേടിയ മുപ്പതുകാരി പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ബാറ്റിംഗ് പെർഫോമൻസിന്റെ പേരിലല്ല, മറ്റൊരു ബാറ്റിംഗ് അവസാനിപ്പിച്ച കിടിലൻ ക്യാച്ചിന്റെ പേരിലാണ്. ഇന്ത്യൻ വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിൻഡീസ് ക്യാപ്ടൻ സ്റ്റെഫാനി ടെയ്ലറിനെ പറന്നെടുത്ത ക്യാച്ചിൽ പുറത്താക്കി ഹർമൻപ്രീത് സോഷ്യൽ മീഡിയയുടെ താരമായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെ മുന്നിൽനിന്നു നയിച്ച സ്റ്റെഫാനി സെഞ്ച്വറി കരസ്ഥമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വായുവിൽ ഹർമൻപ്രീതിന്റെ മായാജാലം. ഏക്താ ബിഷ്ത് എറിഞ്ഞ 50-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിനു പുറത്തി സ്റ്റെഫാനി വ്യക്തിഗത സ്കോർ 94-ലെത്തി.