സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്നും കൊച്ചിയിലെത്തിയ ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായില്ല.
