ഏകദിന ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ശ്രേയസ് അയ്യരായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഫൈനലിൽ ഓസ്‌ട്രേലിയൻ സ്പിന്നർമാർക്കെതിരെ അയ്യർ നിർണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിലുടനീളമുള്ള അയ്യരുടെ യാത്രയെ പ്രശംസിച്ച ഗംഭീർ മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ലെന്ന് ആരോപിച്ചു.
‘എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ശ്രേയസ് അയ്യറാണ്. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥലത്തിനായി പോരാടേണ്ടിവന്നു. നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് നിസ്സാരമല്ല. ഫൈനലിൽ മാക്സ്‌വെല്ലും സാമ്പയും പന്തെറിയുമ്പോൾ ഇന്ത്യയുടെ നിർണായക താരം അദ്ദേഹമായിരിക്കും’- ഗംഭീർ പറഞ്ഞു.
‘മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ലെന്ന് ഗംഭീർ ആരോപിച്ചു. കോലിയുടെ റെക്കോർഡ് 50-ാം സെഞ്ച്വറി പ്രധാന സംസാരവിഷയമായി. മുഹമ്മദ് ഷമിയുടെ ഗംഭീര ബൗളിംഗ് സ്പെല്ലും പ്രശംസിക്കപ്പെട്ടു. ന്യൂസിലൻഡിനെതിരായ സെമിയിൽ 7 വിക്കറ്റ് വീഴ്ത്തിയ ഷമിയെ കളിയിലെ താരമായും തെരഞ്ഞെടുത്തു. രോഹിതിനും കോലിക്കും വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയും. ഇവർ പരിചയസമ്പന്നരായ കളിക്കാരാണ്’- ഗംഭീർ കൂട്ടിച്ചേർത്തു.