ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും തമിഴ്നാടിന്റെയും മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന് വി.ബി ചന്ദ്രശേഖര്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വവസതിയിലാണ് 57 കാരനായ ചന്ദ്രശേഖറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്നാട് ക്രിക്കറ്റ് ലീഗിൽ വി.ബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും ഇവിടെ നല്കുന്നുണ്ടായിരുന്നു.

ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. കാഞ്ചി വീരൻസ് ടി.എൻ.പി.എൽ ടീമിൽ അദ്ദേഹം മൂന്ന് കോടി രൂപ നിക്ഷേപിച്ചിരുന്നു. ഒരു മാസം മുമ്പ് അദ്ദേഹത്തിന് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ധാരാളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പിനായി സ്വന്തം വീടും അദ്ദേഹം പണയം വെച്ചിരുന്നു. വൈകീട്ട് അഞ്ചരയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചായ കുടിച്ച ശേഷം അദ്ദേഹം മുറിയിലേക്ക് പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സെന്തിൽ മുരുകൻ പറഞ്ഞു. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് ചന്ദ്രശേഖറിന്റെ കുടുംബം.