Cricket Sports

ധോണിയുടെ വിരമിക്കല്‍: ഇനിയും സമയമുണ്ടെന്ന് ഗംഗുലി!

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച്‌ വരവുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം.

ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ധോണിയുടെ കാര്യത്തില്‍ ടീമിന് നല്ല വ്യക്തതയുണ്ടെന്നും ചില കാര്യങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടവയല്ലെന്നും ഗാംഗുലി പറഞ്ഞു.

വിരമിക്കല്‍ പ്രശ്നത്തില്‍ ധോണിയ്ക്കും സെലക്ടര്‍മാര്‍ക്കുമിടയില്‍ ധാരണയുണ്ടെന്നും സമയമാകുമ്ബോള്‍ എല്ലാവര്‍ക്കും ആ വ്യക്തത ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ഈ വിഷയത്തെ കുറിച്ച്‌ ചോദ്യമുയര്‍ന്നപ്പോള്‍ ജനുവരി വരെ ഇതിനെ കുറിച്ച്‌ തന്നോട് ഒന്നും ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി.

ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശേഷം സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നിന്ന ധോണിയെ പിന്നീട് ടീമില്‍ പരിഗണിച്ചിട്ടില്ല. വെസ്റ്റിന്‍ഡീസ് പരമ്ബരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലും താരം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള മഹേന്ദ്ര സി൦ഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലേക്ക് പരിഗണിക്കാതിരുന്ന ധോണിയെ ഇനി ടീമില്‍ പരിഗണിക്കില്ലെന്ന് സെലക്ഷന്‍ കമ്മറ്റി പറഞ്ഞിരുന്നു.

പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എംഎസ് ധോണി പിന്നീട് ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല.