Cricket Sports

ഐ.പി.എല്‍: സണ്‍റൈസേഴ്സ് പുറത്ത്, ചെന്നൈയെ നേരിടാനൊരുങ്ങി ഡല്‍ഹി

ഐ.പി.എല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. അര്‍ദ്ധസെഞ്ച്വറി നേടിയ പൃഥ്വി ഷായും 49 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ജയമൊരുക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടോപ് സ്കോറര്‍. ഡല്‍ഹിക്ക് വേണ്ടി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ചെന്നൈയെ നേരിടും. ഇതില്‍ ജയിക്കുന്നവര്‍ ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.