Cricket Sports

ഡല്‍ഹി ഒന്നാമത്; രാജസ്ഥാന്‍ റോയല്‍സിന് വന്‍ തോല്‍വി

ഷാര്‍ജയിലെ ചെറിയ മൈതാനത്ത് 185 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 138 റണ്സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു

ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്സിന് ജയം. 46 റണ്‍സിന് രാജസ്ഥാന്‍ റോയല്സിനെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റിലെ ഡല്‍ഹിയുടെ അഞ്ചാം വിജയമാണിത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ഷാര്‍ജയിലെ ചെറിയ മൈതാനത്ത് 185 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 138 റണ്സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഡല്‍ഹിക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടുര്ണമെന്‍റില്‍ രാജസ്ഥാന്‍റെ നാലാം തോല്‍വിയാണിത്.

ഡല്‍ഹിക്കായി ഹെറ്റ്മെയര്‍ 45 റണ്‍സും സ്റ്റോയിനിസ് 39 റണ്‍സും നേടി. പതിവ് തെറ്റിക്കാതെ ജോഫ്രാ ആര്‍ച്ചര്‍ മികച്ച ബൌളിങ് പ്രകടനം രാജസ്ഥാനായി കാഴ്ചവെച്ചു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ ആര്‍ച്ചര്‍ നേടി. തുടക്കത്തില്‍ തന്നെ യശസ്വി ജസ്വാളിന്‍റെ മെല്ലെപ്പോക്ക് രാജസ്ഥാന് തിരിച്ചടിയായി. 36 പന്തുകള്‍ നേരിട്ട ജസ്വാള്‍ 34 റണ്‍സ് മാത്രമാണ് നേടിയത്. നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് രണ്ട് വിക്കറ്റുകള്‍ നേടിയ രവിചന്ദ്രന്‍ അശ്വിനാണ് കളിയിലെ താരം.

സ്കോര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് : 184/6 (20)

രാജസ്ഥാന്‍ റോയല്‍സ് : 138/10 (19.4)