ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 224 വിജയലക്ഷ്യം. ഡൽഹിയിൽ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഓപ്പണർമാരായ ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും തകർത്തടിച്ചപ്പോൾ ചെന്നൈക്ക് ലഭിച്ചത് ഉഗ്രൻ തുടക്കം. പവർ പ്ലേയിൽ ചേതൻ സക്കറിയയുടെ ഓവർ മാത്രമാണ് ചെന്നൈയെ വരുന്നു മുറുക്കിയത്. ആദ്യ ആറ് ഓവറിൽ ഗുജറാത്ത് നേടിയത് 52 റണ്ണുകൾ. ചേതന് മാത്രമാണ് ഡൽഹി ബോളിങ് നിരയിൽ കാര്യമായ പ്രഹരങ്ങൾ ലഭിക്കാതിരുന്നത്.
ചെന്നൈയുടെ ആദ്യ വിക്കറ്റു വീണത് പതിനഞ്ചാം ഓവറിലായിരുന്നു. ചേതൻ സക്കറിയയുടെ പന്തിൽ റോസ്സോയുവിന് ക്യാച്ച് നൽകി ഋതുരാജ് ഗൈക്വാദ് ( 50 പന്തിൽ 79 ) പുറത്തായി. പകരമെത്തിയ ശിവം ദുബെ 9 പന്തുകൾ മാത്രമേ നേരിട്ടുവെങ്കിലും 22 റൺസ് എടുത്ത് ടീമിന്റെ റൺ നിരക്കിന് മുതൽക്കൂട്ടായി. 52 പന്തുകളിൽ നിന്ന് 167.31 സ്ട്രൈക്ക് റേറ്റിൽ 87 റൺസ് അടിച്ചെടുത്ത ഡെവോൺ കോൺവെ ചെന്നൈയുടെ താരമായി. ഖലീൽ അഹമ്മദിന്റെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകി ദുബെ പുറത്തായതോടെ ചെന്നൈ നായകൻ എം. എസ് ധോണി കളികളത്തിലെത്തി. 4 മാത്രം നേരിട്ട താരത്തിന് അഞ്ച് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.
നോർട്ജെയുടെ പന്തിൽ കോൺവെ പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ചെന്നൈ 200 കടന്നു.