Cricket Sports

ആ പന്തിന്റെ വേ​ഗത 175 കിലോമീറ്ററോ..?? അമ്ബരപ്പില്‍ ക്രിക്കറ്റ് ലോകം

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക മത്സരം വീണ്ടും ചര്‍ച്ചകളില്‍. മത്സരത്തിനിടെ ലങ്കന്‍ പേസര്‍ മതീഷ പതിരന എറഞ്ഞ ഒരു പന്ത് മണിക്കൂറില്‍ 175 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേ​ഗത കൈവരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ഇന്ത്യന്‍ ഇന്നിം​ഗിസിലെ നാലാം ഓവറില്‍ യശസ്വി ജെയ്സ്വാളിനെതിരെയാണ് പതിരനയുടെ ഈ പന്ത്. സൂപ്പര്‍ ബൗളര്‍ ലസിത് മലിം​ഗയുടേത് പോലുള്ള ബൗളിങ്ങ് ആക്ഷനുള്ള പതിരന എറിഞ്ഞ പന്ത് വൈഡായാണ് കലാശിച്ചത്. എന്നാല്‍ പിന്നാലെ തന്നെ ടി.വി സ്ക്രീനുകളില്‍ പന്തിന്റെ വേ​ഗത മണിക്കൂര്‍ 175 കിലോമീറ്റര്‍ എന്ന് കാണിച്ചു. മൈല്‍ കണക്കിലേക്ക് മാറ്റിയാല്‍ 108 മൈല്‍.

അതേസമയം ഈ കണക്കിന്റെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സാങ്കേതിക പിഴവുകളാണോ ഇത്തരമൊരു വേ​ഗത രേഖപ്പെടുത്തയതിന് കാരണമെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഐ.സി.സിയോ മറ്റ് അധികൃതരെ എന്തെങ്കിലും പിഴവുകളുള്ളതായി പറഞ്ഞിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.