Cricket Sports

വീണ്ടും ധോണിയുടെ സ്റ്റമ്പിങ്; തിരിഞ്ഞ് പോലും നോക്കാതെ ഗില്‍, നിരാശയില്‍ ഷാറൂഖ്

ഐ.പി.എല്ലിലും അതിവേഗ സ്റ്റമ്പിങുമായി ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കെടുത്തുകയാണ് മഹേന്ദ്ര സിങ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ധോണിയുടെ നീക്കത്തില്‍ പുറത്തായത്. പന്തെറിഞ്ഞത് ഇംറാന്‍ താഹിറും. താഹിറിന്റെ മികച്ചൊരു പന്ത് മനസ്സിലാക്കാതെ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ ധോണിയായതോടെ തിരിഞ്ഞുപോലും നോക്കാതെ മടങ്ങുകയെ ഗില്ലിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റായിരുന്നു അത്. സ്റ്റേഡിയത്തില്‍ നിരാശനായി ഇരിക്കുന്ന കൊല്‍ക്കത്ത ടീം ഉടമ ഷാറൂഖിനെയും കാണാമായിരുന്നു. ഇംറാന്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം