ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്ബോള്‍ സാക്ഷാല്‍ ലയണല്‍ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി. പക്ഷെ ഇന്നത്തെ ഗോളോടെ മെസിയെ മറികടന്ന് 74 ഗോളുകളില്‍ ഛേത്രി എത്തി. യു എ ഇ താരം അലി മബ്കൂതിന്റെ 73 ഗോളുകള്‍ എന്ന റെക്കോര്‍ഡും മറികടന്ന് ഛേത്രി 10ആം സ്ഥാനത്ത് എത്തി.
ഇനി മൂന്ന് ഗോളുകള്‍ കൂടെ നേടിയാല്‍ ഛേത്രിക്ക് ബ്രസീല്‍ ഇതിഹാസം പെലെയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിനൊപ്പം എത്താം. 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഇപ്പോള്‍ കളിക്കുന്ന ഫുട്ബോള്‍ താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമേ സുനില്‍ ഛേത്രിക്ക് മുന്നില്‍ ഗോളുകളുടെ എണ്ണത്തില്‍ ഉള്ളൂ.
ഇന്റര്‍നാഷണല്‍ ടോപ് സ്കോറേഴ്സ്;
അലി ദെ – 109 ഗോളുകള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 103
മൊക്തര്‍ ദഹരി – 89
പുസ്കാസ് – 84
ഗോഡ്ഫ്രെ – 79
ഹുസൈന്‍ സയീദ് – 78
പെലെ – 77
കാമമൊടൊ – 75
ബഷര്‍ അബ്ദുള്ള – 75
സുനില്‍ ഛേത്രി – 74