ബിസിസിഐയുടെ സെലക്ഷൻ കമ്മറ്റി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവർ മുൻ സൂപ്പർ താരങ്ങൾ. മുൻ വിക്കറ്റ് കീപ്പർ ദിനേഷ് മോംഗിയ, വിക്കറ്റ് കീപ്പർ അജയ് രത്ര, ബാറ്റർ ശിവ് സുന്ദർ ദാസ് തുടങ്ങിയ താരങ്ങൾ അപേക്ഷ സമർപ്പിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ തോറ്റുപുറത്തായതോടെയാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പിരിച്ചുവിട്ടത്. ഇവരുടെ ഒഴിവിലേക്ക് ഉടൻ പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇതിനായി ഒരു ഉപദേശക സമിതിയെ നിയമിക്കാനാണ് സാധ്യത.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/11/untitled7-16.jpg?resize=820%2C450&ssl=1)