സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിലെത്തി ബാഴ്സലോണ. റയൽ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുത്തി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു ബാഴ്സ. അധികസമയത്ത് ഫ്രഞ്ച് താരം ഡെംബലെയാണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അവസാന പത്ത് മിനിറ്റോളം റയൽ വല്ലഡോയിഡ് 10 പേരുമായാണ് കളിച്ചത്. അത് മുതലെടുത്തായിരുന്നു ബാഴ്സലോണ വിജയം. 29 കളികളില്‍ അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റുമാണ് ഉള്ളത്. ഇനി ഒമ്പത് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ
Related News
ആഷിഖ് ഇനി എടികെയുടെ താരം; ഔദ്യോഗിക പ്രഖ്യാപനമായി
മലയാളി താരം ആഷിഖ് കുരുണിയൻ ഇനി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ്റെ താരം. ബെംഗളൂരു എഫ്സിയിൽ നിന്നാണ് ആഷിഖ് എടികെയിലെത്തിയിരിക്കുന്നത്. വിവരം ക്ലബും ആഷിഖും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ സുദീർഘമായ കരാറിലാണ് ആഷിഖ് എടികെയുമായി ധാരണയായിരിക്കുന്നത്. ഇന്ന് രാവിലെയാണ് താരം ക്ലബ് വിട്ടെന്ന് ബെംഗളൂരു എഫ്സി അറിയിച്ചത്. 2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിച്ചിരുന്നു. 25 […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന് കിഷനും നല്കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന് കിഷന് തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ […]
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം
അഡ്ലെയ്ഡ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 287 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡുമാണ് പാകിസ്ഥാനെ തകര്‍ത്തത്. 65 റണ്‍സ് നേടിയ ഷാന്‍ മസൂദ്, 57 റണ്‍സ് നേടിയ ആസാദ് ഷഫീഖ്, 45 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാന് എന്നിവര്‍ മാത്രമാണ് പാകിസ്ഥാന് നിരയില്‍ അല്പമെങ്കിലും […]