Football Sports

ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ

മെസിയെ വേണം ക്ലബ്​ പ്രസിഡൻറ്​ ബര്‍തേമ്യൂ വേണ്ട’ എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്​.

സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്​ വിടുന്നെന്ന റിപ്പോർട്ട്​ പുറത്തുവന്നതിന്​ ബാഴ്​സയുടെ ഹോം ഗ്രൗണ്ടായ ന്യൂക്കാമ്പ് സ്​റ്റേഡിയത്തിന്​ മുമ്പിൽ പ്രതിഷേധവുമായി ആരാധകർ. ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ മരിയ ബര്‍തേമ്യൂവിൻെറ രാജി ആവശ്യപ്പെട്ട്​ മെസിയുടെ ജഴ്​സി ഉയർത്തിക്കാണിച്ചുമാണ്​ പ്രതിഷേധകർ ഒത്തുചേർന്നത്​. വാർത്ത പുറത്തുവന്ന ഉടനെ തന്നെ രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുന്നുണ്ട്​. ‘മെസിയെ വേണം ക്ലബ്​ പ്രസിഡൻറ്​ ബര്‍തേമ്യൂ വേണ്ട’ എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്​.

ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ

ബാഴ്​സക്കുള്ളിൽ കുറച്ചുകാലമായി രൂപപ്പെട്ട അസ്വസ്ഥതകർ ബയേൺ മ്യൂണിക്കിനോടേറ്റ 8-2ൻെറ വമ്പൻ തോൽവിയോടെ മൂർധന്യത്തിലെത്തിയതായാണ്​ കരുതുന്നത്​. കാറ്റലോണിയൻ ദേശീയതയുടെ പ്രതീകങ്ങളിലൊന്നായ ബാഴ്​സലോണ ക്ലബ്ബിലുണ്ടാകുന്ന അസ്വസ്ഥതകൾ ആരാധകരെ വലിയ രീതിയിൽ ക്ഷുഭിതരാക്കിയിട്ടുണ്ട്​. മെസി ക്ലബ്​ വിടുന്നെന്ന വാർത്തയിൽ ക്ലബ്​ അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ

നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും നിരീക്ഷകര് പറയുന്നു. ഈ സീസണില്‍ മെസ്സിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.

ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ

മെസ്സിക്കായി പി.എസ്​.ജി, ഇൻറർമിലാൻ, മാഞ്ചസ്​റ്റർ യുനൈറ്റഡ്​, മാഞ്ചസ്​റ്റർ സിറ്റി അടക്കമുള്ള വമ്പൻമാർ രംഗത്തുണ്ട്​.