സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ നേരിടുന്ന കേരളം ആദ്യ പകുതി കഴിയുമ്ബോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ഇന്ന് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ ഒരു സമനില മതിയായിരുന്ന കേരളം പക്ഷെ വിജയിക്കാന്‍ തന്നെയാണ് ഇറങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ വിഷ്ണു ആണ് കേരളത്തെ മുന്നില്‍ എത്തിച്ചത്. പിന്നാലെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിന് എം എസിന്റെ പ്രകടനമാണ് കണ്ടത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ ജിതിന് തമിഴ്നാടിന്റെ വലയില്‍ കയറ്റി. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും തോല്‍പ്പിച്ചിരുന്നു.