വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ ഫുട്ബോൾ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചിൽ ആരംഭിച്ച് ബന്ധുക്കൾ. കാണാതായി ഒരാഴ്ച്ച പിന്നിട്ടിട്ടും താരത്തെ കണ്ടെത്താൻ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സുഹൃത്തുക്കളുടെയും എൻ.ജി.ഓകളുടെയും സഹായത്തോടെ തെരച്ചിൽ തുടരാൻ അടുപ്പക്കാർ തീരുമാനിച്ചിരിക്കുന്നത്.
തെരച്ചിലിനായി നടത്തിയ ഫണ്ട് റെെസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലെെന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുൾപ്പടെയുള്ള സംഘമാണ് സലക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. ഫ്രഞ്ച് ക്ലബായ നാന്റസിലെ കളിക്കാരനായിരുന്ന എമിലിയാനോ സല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി ശനിയാഴ്ച 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ദുരൂഹമായി കാണാതായത്.
നാന്റസ് ടീമംഗങ്ങളോട് യാത്രപറഞ്ഞശേഷം പുതിയ ക്ലബിലേക്ക് പുറപ്പെട്ടതായിരുന്നു സല. ചെറു വിമാനത്തിലാണ് ഉത്തര ഫ്രാന്‍സിലെ നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് പുറപ്പെട്ടത്. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
വിമാനം തകരുന്നതിന് മുമ്പ് സല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സലയുടെ അവസാന വാക്കുകൾ.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അഞ്ചു വിമാനങ്ങളും രണ്ടു ലൈഫ് ബോട്ടുകളും ഉള്‍പ്പെട്ട രക്ഷാസംഘം ഉടന്‍ രംഗത്തെത്തി മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.