മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്ത തളളി ഡല്‍ഹി പൊലീസ്. എഫ്.ഐ.ആറില്‍ ഗ്രെറ്റ തുൻബർഗിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമരത്തെ സഹായിക്കാനെന്ന പേരില്‍ പ്രചരിക്കുന്ന ടൂള്‍ കിറ്റിനെതിരെയാണ് കേസ് എടുത്തതെന്നാണ് ഡല്‍ഹി പൊലീസ് നല്കുന്ന വിശദീകരണം
ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ കമ്മിഷണര്‍ വിശദീകരണവുമായി വന്നത്. മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു. പ്രത്യേക താല്പര്യമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലീസ് സ്പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.