സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Posted onAuthorTomy ThondamkuzhyComments Off on സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.
Come together and Cook together എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു.
സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി.
നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള സംസക്കാരത്തിന്റെ ഓർമ്മ കൂടിയായി മാറി ഈ ദിനം.
ഈ Cooking event ന് ഞങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി തന്ന കരേടൻ കുടുംബത്തിന് സ്വിസ്സ് - കേരളാ വനിതാ ഫോറത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
റിപ്പോർട്ട് - ആനിമരിയ സിറിയക്ക്
PRO - റോഷൻ പുരയ്ക്കൽ
സ്വിറ്റ്സർലൻഡ് ,ഫ്രവ്ൻഫെൽഡ് നിവാസി മാത്യു ഫിലിപ്പ് (മോഹൻ ) ൻറെ സഹോദരൻ റോണി ഫിലിപ്പ് (64 ) മണലേൽ ,പുതുപ്പള്ളി ,കോട്ടയം ഇന്ന് രാവിലെ ഹൃദയസംബന്ധമായ രോഗത്താൽ നിര്യാതനായി . സംസ്കാര കർമ്മങ്ങൾ പുതുപ്പള്ളി ,നിലക്കൽ ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളിയാഴ്ച്ച ( 05 .02 .21 ) രാവിലെ പതിനൊന്നു മുപ്പതിന് നടത്തപ്പെടും . പരേതന്റെ നിര്യാണത്തിൽ സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി ..
ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു. സൌദിയില് മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി പുളളിയിൽ ഉമർ, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത്, കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുൽ […]
വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്.തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്.ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പുസ്തകത്തിന്റെ പിന്നിലും ഒരു ദീർഘമായ ചരിത്രമുണ്ട്, ഏകാഗ്രതയുടെ ഐക്യത്തിന്റെ അച്ചടക്കത്തിന്റെ സ്വപ്നങ്ങളുടെ ചരിത്രങ്ങൾ .അവയ്ക്കു പിന്നിലെ വേദനയും യാതനയും അനുഭവിച്ചറിയണം .ചങ്ങാതിക്കൂട്ടത്തിലെ പത്തുപേർ ചേർന്ന് എഴുതുന്ന ഈ പുസ്തകത്തിന്റെ അകപ്പൊരുൾ തിരിച്ചറിയപ്പെടേണ്ടതാണ്. മലയാള സാഹിത്യനിരൂപണ […]