

Related News
ഒ.ടി.ടി റിലീസിനെതിരെ സൂചനാ സമരം; തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും. സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടർന്നാണ് സുചന സമരം. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്.
മഞ്ജു വാരിയര്‍ ഇന്‍ & ആസ് ‘സുബെെദ’
പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചരിത്ര സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ വ്യത്യസ്ത ഗെറ്റപ്പുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന മഞ്ജു വാരിയർ തന്നെയാണ് തന്റെ ‘സുബെെദ’ എന്ന കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവിന് പുറമെ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കയ്യിലൊരു ഊന്നു വടിയും ബാണ്ഡകെട്ടുമായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മരക്കാറായി അഭിനയിക്കുന്ന മോഹൻലാലിന്റെയും, സിനിമാ ചിത്രീകരണത്തിന്റെയും […]
ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു: വിധു വിന്‍സെന്റ്
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. എന്നാല്‍ സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കും. ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. ഡബ്ല്യുസിസിയുടെ രൂപീകരണം മുതല്‍ വിധു വിന്‍സെന്റ് സംഘടനയില്‍ സജീവമായിരുന്നു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി […]





