Association Europe Pravasi Switzerland

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ചാമ്പ്യന്മാർ.

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ഒക്ടോബർ അഞ്ചാം തീയതി റാപ്പ്സിൽ (സ്വിറ്റ്സർലൻഡ്) നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ടീം യൂറോപ്പ് സ്റ്റാർ എന്ന മാൾട്ടയുടെ ചുണക്കുട്ടന്മാരെ വാശിയേറിയ മത്സരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്മാരായി.

കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗാം, അയർലൻഡ്, വിയന്ന ,ദുബായ് തുടങ്ങിയ 8 പ്രഗൽഭ ടീമുകൾ മാറ്റുരച്ച സ്വിസ് ബോളി എന്ന ഇൻറർനാഷണൽ സംഘടനയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടത്തിയ വാശിയേറിയ മത്സരത്തിൽ എൽ എസ് എൻ – യു എ ഇ മൂന്നാം സ്ഥാനക്കാരായി.

ബെസ്റ്റ് സെറ്റർ ട്രോഫിക്ക് എൽ എസ് എൻ – യു എ ഇ യുടെ ശ്രീ Shereer അർഹനായി ബെസ്റ്റ് അറ്റാക്കർ ട്രോഫിക്ക് ജെ എ എഫ് -കുവൈറ്റ് ശ്രീ ഷിന്റോ അർഹനായി. ബെസ്റ്റ് പ്ലെയർ ട്രോഫിക്ക് ടീം യൂറോപ്പ് സ്റ്റാറിൽ നിന്നുള്ള ശ്രീ ഷെഫിൻ, ശ്രീ സാബു തറപ്പേൽ എന്നിവർ അർഹരായി.

രാവിലെ 9 30 ന് റാപ്പ്സിലുള്ള സ്പോട്ട് ഹാളിൽ വച്ച് ആരംഭിച്ച ചടങ്ങിൽ ഡബ്ലിയു എം സി യുടെ പ്രസിഡൻറ് ശ്രീ ജോബിൻസൺ കൊറ്റത്തിൽ എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്വിസ് വോളിയുടെ പ്രോജക്ട് മാനേജർ ശ്രീ മിഖായേൽ ബോൺഗാർഡ് ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് 8 ടീമുകളുടെ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടം നൂറുകണക്കിന് കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. ഡബ്ലിയു എം സി യുടെ പ്രവർത്തകർക്കൊപ്പം സെക്രട്ടറി ശ്രീ ജിനു കളങ്ങര, ട്രഷറർ ശ്രീ ജോഷി താഴത്തു കുന്നേൽ, പ്രോഗ്രാം ഓർഡിനേറ്റർസ് ആയ ശ്രീ ബിനു കാരക്കാട്, ശ്രീ അനീഷ് മുണ്ടിയാനി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

വൈകിട്ട് ആറുമണിക്ക് ശേഷം വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്വിസ് വോളിയുടെ റഫറിമാർ വിധികർത്താക്കളായതോടെ മത്സരാർത്ഥികളിൽ ആവേശവും കാണികളിൽ ആശ്ചര്യവും വർദ്ധിച്ചു .ടീം യൂറോപ്പ് സ്റ്റാറിനെ പിന്തള്ളിക്കൊണ്ട് ജിമ്മി ജോർജ് ഫൗണ്ടേഷൻ ടീം ചാമ്പ്യന്മാരായി.


തുടർന്ന് നടന്ന ക്ലോസിംഗ് സെറിമണിയിൽ സ്വിസ് വോളിയുടെ മിഖായേൽ ബോൺകാർഡ് ഒന്നാം സമ്മാനമായ 2500 യൂറോ ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, രണ്ടാം സമ്മാനമായി 1500 യൂറോ ക്യാഷ് അവാർഡും ട്രോഫിയും മെഡലും, മൂന്നാം സമ്മാനമായി 750 യൂറോയും ട്രോഫിയും മെഡലും സമ്മാനിച്ചു. കൂടാതെ ബെസ്റ്റ് സെറ്റർ ബെസ്റ്റ് അറ്റാക്കർ ബെസ്റ്റ് പ്ലെയർ എന്നിവർ പ്രത്യേക ട്രോഫിയും മിഖായേലിൽ നിന്നും ഏറ്റുവാങ്ങി.

ഡബ്ലിയു എം സി യുടെ ചെയർമാൻ ശ്രീ ജിമ്മി കൊരട്ടിക്കാട്ടു തറയിലിന്റെ നന്ദി പ്രകാശനത്തോടെ സമാപന ചടങ്ങുകൾ അവസാനിച്ചു. ചടങ്ങുകൾക്ക് ശ്രീജോമി കൊറ്റത്തിൽ ശ്രീമതി ജെസ്ന പന്നാരക്കുന്നേൽ എന്നിവർ അവതാരകരായിരുന്നു.

വിവിധതരം വ്യത്യസ്തങ്ങളായ രുചിയോടെ ഡബ്ലിയു എം സി യുടെ വിമൻസ് ഫോറം സംഘടിപ്പിച്ച ഫുഡ് കോർണർ ഈ വർഷത്തെ ടൂർണമെന്റിന്റെ പ്രത്യേകതയായിരുന്നു. അടുത്തവർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇനിയും വാശിയേറിയ മത്സരങ്ങൾക്ക് വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ വർഷത്തെ വോളിബോൾ ടൂർണ്ണമെൻറ് പര്യവസാനിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വ്യക്തികളെയും നന്ദി അറിയിച്ചുകൊണ്ട് ഡബ്ലിയു എം സി സ്വിസ് എക്സിക്യൂട്ടീവ് കമ്മറ്റി.

BEST ATTACKER

Best Players_ Sheeffin and Sabu

Best Setter_ Shefeer

TOURNAMENT PHOTO ALBUM

https://www.amazon.de/photos/share/bjY46ImtqnPdH7YofWk0hioX78vb0ccMhGGLyPORXiF