സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം മാർച്ച് എട്ടിന് സൂറിച്ചിലെ അഫോൾട്ടനിൽ വനിതാ ദിനം ആഘോഷിച്ചു .
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ ലോകം വാനോളം പുകഴ്ത്തുന്ന ദിവസമാണ് മാർച്ച് എട്ട് . ‘ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞതെന്നും . ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ടെന്നും . സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവയെന്നും ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിൽ വനിതാ ഫോറം പ്രെസിഡെന്റ് ശ്രീമതി സിഗി ആന്റണി അഭിപ്രായപ്പെട്ടു ..
തുടർന്ന് നടന്ന ചർച്ചയിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയതെന്ന് വനിതാ ഫോറം സെക്രെട്ടറി ശ്രീമതി Sali Payngottu അംഗങ്ങളെ ഓർമ്മപ്പെടുത്തി .
തുടർന്ന് കൗൺസിലിന്റെ വനിതാഫോറം അംഗങ്ങൾ തയ്യാറാക്കിയ രസകരമായ പരിപാടികളും എല്ലാവരും പങ്കെടുത്ത മനോഹരമായ നൃത്തചുവടുകളും രുചികരമായ വിഭവങ്ങളും ആഘോഷത്തിന് മാറ്റേകി .തുടർന്ന് റെസ്റ്റോറൻ്റിൽ എല്ലാവരും ഒന്നിച്ചു കൂടി സൗഹൃദ സംഭാഷണങ്ങളും രുചികരമായ അത്താഴവുമായി വനിതാദിനാഘോഷങ്ങൾ സമാപിച്ചു.
ഈ വനിതാ ദിനാഘോഷം അവിസ്മരണീയമാക്കുവാൻ ഇതിൽ പങ്കെടുക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും നൽകുകയും ചെയ്ത എല്ലാവർക്കും ഫോറം ട്രെഷറർ ശ്രീമതി കവിതാ അരുൺ നന്ദി രേഖപ്പെടുത്തി .
വനിതാ ദിനാഘോഷത്തിൻ്റെ ഹ്രസ്വ വീഡിയോ ചുവടെ ……..