മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് – കൊച്ചു മലയാളമെന്നൊരു നാടുണ്ട്… ആ കൊച്ചു കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടിയാണ് .ആ ആഘോഷദിനം സമുചിതമായി ആഘോഷിക്കുകയാണിവിടെ സ്വിറ്റസർലണ്ടിൽ … വേൾഡ് മലയാളീ കൗൺസിൽ ..
ആഘോഷരാവിനു വർണ്ണപൊലിമതീർക്കുവാൻ സ്വിസ്സിലെ നൂറിലധികം കലാപ്രതിഭകളെ അണിനിരത്തി വ്യത്യസ്തമായ നൃത്തശില്പത്തിന് നവംബർ രണ്ടിന് വേദിയൊരുങ്ങും .. നൃത്തവിസ്മയമൊരുക്കുവാനായി ഔദ്യോഗികമായി സൂറിച്ചിൽ നൃത്തപരിശീലനം ആരംഭിച്ചു ..സൂറിച്ചിൽ കൂടിയ പരിശീലന ചടങ്ങിൽ വെച്ച് സംഘടനാ പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ പരിശീലകർക്കു സ്വാഗതമേകി …തുടർന്ന് യൂത്ത് കോഓർഡിനേറ്റർ മിനി ബോസ് ആശംസ അർപ്പിച്ചു സംസാരിച്ചു …തുടർന്ന് കൊറിയോഗ്രാഫർ റോസ് മേരി നൃത്തത്തിന്റെ ആദ്യ ചുവടുകൾ പകർന്നുനൽകി ഓപ്പണിങ് പ്രോഗ്രാമിന്റെ പരിശീലനത്തിന് തുടക്കമിട്ടു ..
മലയാളിയുടെ നൃത്ത ആസ്വാദന രീതിയെ വ്യത്യസ്തമായ ശൈലികൾകൊണ്ടും, നൃത്താവിന്ന്യാസങ്ങൾകൊണ്ടും ,നൂതനമായ അവതരണം കൊണ്ടും മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കുവാനുതകുന്ന ഒരു കലാവിരുനന്നായിരിക്കും വേദിയിലെത്തുകയെന്നു ഓപ്പണിങ് പ്രോഗ്രാമിന് ചുക്കാന്പിടിക്കുന്ന യൂത്ത് കോഓർഡിനേറ്റർ മിനി ബോസ് അഭിപ്രായപ്പെട്ടു .
വാദ്യത്തിന്‍റെയും സംഗീതത്തിന്‍റെയും താളലയങ്ങള്‍ക്കനുസൃതമായി ആംഗികമായ ചലനങ്ങള്‍കൊണ്ടുള്ള രസാവിഷ്കരണവുമായി, പദങ്ങളില്‍ ബന്ധിതമാക്കപ്പെട്ട വികാരവിചാരങ്ങളെ അംഗോപാംഗചലന വിന്യാസത്തിന്റെ സൌന്ദര്യംകൊണ്ടും ഭാവാവിഷ്കാരത്തിന്റെ ഗരിമകൊണ്ടും മനോധര്‍മത്തിന്റെ സാധ്യതകളുപയോഗിച്ച് നർത്തകിയും ,കൊറിയോഗ്രാഫറുമായ റോസ് മേരിയുടെ ഭാവനയിൽ വിരിയുന്ന നൃത്താവിന്ന്യാസം കേരളപ്പിറവി ദിനാഘോഷത്തിനു കലാവിസ്മയങ്ങളുടെ കാണാക്കാഴ്ചകളൊരുക്കുമെന്നതിനു സംശയമില്ല ..,
MORE NEWS ABOUT KERALA PIRAVI CELEBRATION…CLICK BELOW...