Association Europe Pravasi Switzerland

പതിനൊന്നു പ്രൊവിൻസുകളെ കോർത്തിണക്കി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് നവ നേതൃത്വം …

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. ..

യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല .. യൂറോപ്പിൽ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് റീജിയനിലെ വേൾഡ് മലയാളി കൗണ്സിലിന്റെ എല്ലാ വിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കുവാൻ സംയുക്തമായി കൂടിയ യോഗത്തിൽ തീരുമാനിക്കുകയും പതിനൊന്നു പ്രൊവിൻസുകളിൽ നിന്നായി യൂറോപ്യൻ റീജിയൻ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തിരഞ്ഞെടുക്കുകയും ചെയ്‌തു .

യൂറോപ്പിയൻ സമൂഹത്തിൽ വ്യക്തിമുന്ദ്ര പതിപ്പിച്ചവരും ,സംഘടനാ രംഗത്ത് പ്രവർത്തി പരിചയവുമുള്ളവരാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികൾ.ചെയർമാനായി മോസ്‌കോയിൽ നിന്നും Dr. Pratap Chandran,പ്രെസിഡന്റായി സ്വിറ്റസർലണ്ടിൽ നിന്നും Mr. Joshy Pannarakunnel,ജെനറൽ സെക്രട്ടറിയായി യു കെ യിൽ നിന്നും Mr. Jacob J Koyippally,ട്രഷറർ ആയി ഓസ്ട്രിയയിൽ നിന്നും Mr. Sunny George Veliyath എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു .

പ്രസിഡന്റ് പോസ്റ്റ് കൂടാതെ സ്വിസ് പ്രൊവിൻസിനു നേട്ടമായി വൈസ് ചെയർമാനായി ശ്രീ വിത്സൺ ചാത്തൻകണ്ടവും ,സെക്രട്ടറി ആയി ജോഷി താഴത്തുകുന്നേലും റീജിയനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു .മുഴുവൻ ഭാരവാഹികളുടെ ലിസ്റ്റ് :

Full Committee Members:

.

വേൾഡ് മലയാളി കൗൺസിലിന് യൂറോപ്പ് റീജിയനിൽ പുതിയ ദിശാബോധം നൽകികൊണ്ട് ,മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകുന്ന പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ ചെയർമാൻ പ്രതാപ് ചന്ദ്രനും ,പ്രസിഡന്റ് ജോഷി പന്നാരകുന്നേലും അഭിപ്രായപ്പെട്ടു .സമൂഹത്തിൽ ഒരു ചലനം ഉണ്ടാക്കുക എന്നതാകണം പുതിയ കമ്മിറ്റിയുടെ ലക്‌ഷ്യമെന്നും, അതിനുവേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കാനാകണമെന്നും ജെനറൽ സെക്രട്ടറി ജേക്കബ് കോയിപ്പള്ളി അഭിപ്രയപ്പെട്ടു ..

യൂറോപ്യൻ റീജിയൻറ്റെ യൂണിഫിക്കേഷനു വേണ്ടി പ്രയത്നിച്ച ഗ്ലോബൽ ലീഡേഴ്‌സ് ശ്രി ജോണി കുരുവിള, ഗ്ലോബൽ പ്രസിഡൻറ്റ്, Dr. എ. വി. അനൂപ്, ഗ്ലോബൽ ചെയർമാൻ, ശ്രി സി. യൂ. മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി, ശ്രി ടി പി വിജയൻ, ഗ്ലോബൽ വൈസ് പ്രസിഡൻറ്റ്, ശ്രി ഡേവിസ് തെക്കുംതല, ജർമ്മനി, ശ്രി ജോസഫ് കില്ലിയാൻ, ജർമ്മനി, ശ്രി നജീബ് അർകാഡിയ, UK , ശ്രി എ.സ്. ജോസ്, ഗ്ലോബൽ NEC എന്നിവക്കു റീജിയൻ പ്രസിഡൻറ്റ് ശ്രി ജോഷി പന്നാരക്കുന്നേൽ പുതിയ കമ്മിറ്റിക്കു വേണ്ടി പ്രേത്യേകം നന്ദി പ്രകാശിപ്പിച്ചു.

………………………………….