Pravasi Social Media Switzerland

സോഷ്യൽ മീഡിയയിലെ പുതിയ വ്ലോഗർ “സ്വിറ്റ്സർലൻഡ് കൊച്ചി ഗേൾ “- റോസ് ബെൻ

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്‌ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള് വീഡിയോയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന രീതിയെ ആണ് പൊതുവായി വ്ളോഗിങ് എന്ന് വിളിക്കുന്നത് . ഈ വീഡിയോയുടെ സ്രഷ്ടാവാണ് വ്ളോഗര്. വീഡിയോ ബ്ലോഗ്, വീഡിയോ ലോഗ് എന്നീ വാക്കുകളിൽ നിന്നാണ് വ്‌ളോഗ് എന്ന വാക്കിന്റെ ഉദ്ഭവം.

അറിവിന്റെയും ,കലയുടേയും പുതുവാതായനങ്ങൾ വ്‌ളോഗിലൂടെ തുറക്കുകയാണ് കൊച്ചിയിൽ പഠനമെല്ലാം കഴിഞ്ഞു ഇന്ന് സ്വിറ്റസർലണ്ടിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന റോസ് ബെൻ … ഇതിനോടകം കലാരംഗത്തു സ്‌മൂളിലൂടെ സംഗീതലോകത്തു സുപരിചതയാണ് റോസ് , കൂടാതെ സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാസര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനും കലാസപര്യക്ക് തുടക്കം കുറിച്ചുകൊണ്ട് സൂറിച്ചിൽ ആരംഭിച്ച താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ അമരക്കാരി കൂടിയായ റോസിന്റെ പുതിയ കാൽവെപ്പാണ് വ്ലോഗറിലേക്ക് ..

സ്വയം പരിചയപ്പെടുത്തലുമായി ആദ്യ വ്ലോഗ് പബ്ലിഷ് ചെയ്തുകഴിഞ്ഞു …ആദ്യ വ്ലോഗിൽ തന്നെ നല്ല പ്രതികരണമാണ് കിട്ടുന്നത് …പുതിയ വ്ലോഗുകൾ ഉടൻ തന്നെ റിലീസ് ചെയ്യുമെന്നും ,എല്ലാവരും വ്ലോഗുകൾ ലൈക്കും ,ഷെയറും ചെയ്യണമെന്നും റോസ് ആദ്യ വ്‌ളോഗിലൂടെ അഭ്യർത്ഥിക്കുന്നു …


PLEASE CLICK ON THE ABOVE PLAY BUTTON