ഈ വർഷത്തെ പന്തക്കുസ്ത്താ ഒരുക്കങ്ങളുടെ ഭാഗമായി സ്വിറ്റ്സർലൻഡിലെ ആറാവു പ്രവിശ്യയിലുള്ള സൂർ ഇടവക ഒരുക്കിയ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം ശ്രദ്ധേയമായി.
ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള വിത്യസ്ത ഭാഷകളിൽ ഒൻപത് ഗായക സംഘങ്ങളാണ് ഗാനശുശ്രൂഷയിൽ പങ്കെടുത്തത്. ടീന & ബോബൻ, മോളി & ജോർജ്, ലിസ്സി, ജെന്നി, അനീസ് എന്നിവർ ചേർന്ന് ” പാവനാത്മാവേ നീ വരേണമേ” എന്ന ഗാനം ആലപിച്ചു.നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ, മലയാളം കൂടാതെ ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, പോർട്ടുഗീസ്, തമിഴ്, ഫിലിപ്പൈൻസ് ( തഗാലോ), എറിത്രിയ, അൽബാനിഷ് ഭാഷകളിലും ഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് വിത്യസ്ത രാജ്യങ്ങളുടെ രുചികരമായ വിഭവങ്ങളുമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.