Business Cultural Pravasi Switzerland

കലാ വിജ്ഞാനത്തിന്റെ കലവറയൊരുക്കുവാൻ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു സൂറിച്ചിൽ തുടക്കം

സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാസര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനുമായി താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ സൂറിച്ചിൽ സ്‌കൂളിനു തുടക്കമിട്ടു .സ്വിറ്റസർലണ്ടിൽ ആദ്യമായാണ് ഒരു റൂഫിനു കീഴിൽ എല്ലാ കലകളും സ്വായത്തമാക്കുവാനായി ഒരു സ്‌കൂളിന് തുടക്കമിടുന്നത് .

നവംബർ ഇരുപത്തിമൂന്നാം തിയതി സൂറിച്ചിലെ ഡാൻസ് ഹൌസ്സിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ സ്‌കൂളിന്റെ ഉടമയും നർത്തകിയും കൊറിയോഗ്രാഫറുമായ റോസ്‌ മേരിയും കുട്ടികളും ചേർന്ന് നിലവിളക്കു കൊളുത്തി ഔപചാരികമായി സ്‌കൂളിന്റെ ഉത്‌ക്കാടനം നിർവഹിച്ചു.ശ്രീ ജോബിൻസൺ കൊറ്റത്തിൽ , ടോമി തൊണ്ടാംകുഴി ,സുനിൽ ജോസഫ്, ശ്രീമതി മിനി ബോസ് ,മോളി പറമ്പേട്ട്, മൃദുല സേതുനാഥ് ,വിജി ചിറ്റക്കാട്ട് ,മിലു രാധാകൃഷ്ണൻ എന്നിവർ തിരി തെളിക്കുകയും സ്‌കൂളിന് ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്‌തു .

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്‌കൂൾ ഉടമ റോസ്‌ മേരി സ്വാഗതം പറഞ്ഞതിനൊപ്പം സ്‌കൂളിന്റെ പ്രവർത്തന രീതിയെ കുറിച്ച് വിശദമായി സംസാരിച്ചു ..കലയുടെ വിസ്മയ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നവർക്കും ,കലയെ സ്നേഹിക്കുന്നവർക്കും പ്രായഭേദമെന്ന്യേ നിരവധി അവസരങ്ങളുടെ വാതായനം തുറക്കുകയാണ് താണ്ഡവ് സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്സെന്നും ,വീട്ടമ്മമാർക്കും, കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും പ്രത്യേകം ക്രമീകരിച്ച സമയങ്ങളിൽ ക്ലാസ്സുകൾ ആരംഭിക്കുമെന്നും റോസ് മേരി അറിയിച്ചു .

ഡാൻസിൽ ഭരതനാട്യം , മോഹിനിയാട്ടം , കുചിപ്പിടി, കേരള നടനം, നാടോടി നൃത്തം , വെസ്റ്റേൺ ഡാൻസ് എന്നിവയും, സിനിമാറ്റിക് ,വെസ്റ്റേൺ ,ലൈറ്റ് എന്നീ സംഗീത ക്‌ളാസ്സുകളും ,കൂടാതെ ചിത്രരചനയിൽ പെൻസിൽ ഡ്രോയിങ് , മ്യൂറൽ പെയിന്റിങ് ,ഫാബ്രിക് പെയിന്റിങ് , ഓയിൽ പെയിന്റിങ് എന്നി പ്രത്യേകം ക്ലാസ്സുകളും ഒരുക്കിയിട്ടുള്ളതായി റോസ്‌മേരി അറിയിച്ചു .ക്‌ളാസുകൾ എടുക്കുന്ന മറ്റ് അധ്യാപകരെയും സദസ്സിനു പരിചയപ്പെടുത്തി ..

സ്വിറ്റസർലണ്ടിലെ ഗാനഗന്ധർവനായ ശ്രീ തോമസ് മുക്കോംതറയിൽ ആണ് ക്‌ളാസിക്കൽ സംഗീതം കുട്ടികളെ പരിശീലിപ്പിക്കുന്നത്. അതുപോലെ ചിത്ര കലയിലും രചനയിലും നിരവധി അഗീകാരങ്ങൾ നേടിയിട്ടുള്ള ശ്രീമതി മിലു രാധാകൃഷ്ണനാണു കുട്ടികളെ ചിത്രകലാ രചനകൾ അഭ്യസിപ്പിക്കുന്നതു ..ചിത്രരചനയെക്കുറിച്ചും തുടങ്ങുവാനുദ്ദേശിക്കുന്ന ക്‌ളാസ്സുകളെക്കുറിച്ചും ശ്രീമതി മിലു രാധാകൃഷ്ണൻ വിശദമായി സംസാരിച്ചു ..

ഉടനെ ആരംഭിക്കുന്ന ബാച്ചുകളിലേക്കു പ്രവേശനം ലഭിക്കാന്‍ താല്‍പര്യമുളളവർ 076 415 85 09 എന്ന നമ്പറില്‍ ബന്ധപ്പെടുക.

More related news about School : https://malayalees.ch/cultural/thandavuschoolofperformingarts/

..