ജാക്കാബൈറ്റ് സ്റിയൻ ഓർത്തഡോക്സ് യൂക്റാപ്യൻ ഭദ്രാസനത്തിനു കീഴിലുള്ള സ്വിറ്റസ്ർലണ്ടിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അതിവിപുലമായ പരിപാടികളോടെ കൊണ്ടാടാൻ പള്ളി ഭരണസമിതി തീരുമാനം കൈക്കൊണ്ടതായി പള്ളി വികാരി Rev.Fr പോൾ ജോർജ് അറിയിച്ചു .
ബാസലിലെ ഹോഫ്സ്റ്റേറ്റൻ ഗാമൈൻഡ് ഹാളിൽ ഒകക്ടാൈർ 26 , 27 , എന്നീ ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ യൂറോപ്പ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ.ഡോക്ടർ കുരിയാക്കോസ് മോർ തിയോഫോലിസ് അവർകൾ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും .
സ്വിട്സർലാൻഡിലെ ഇതര ക്രിസ്തീയ സഭകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന equminical കൂട്ടായ്മ പരിപാടിയുടെ പ്രത്യകത ആയിരിക്കും .
പള്ളിയുടെ സ്ഥാപനത്തിന് മുൻകൈ എടുക്കുകയും ആദ്യകാല പ്രവർത്തങ്ങൾക്കായി പ്രയന്റിക്കുകയും ചെയ്തിട്ടുള്ള ഇടവകാംഗങ്ങൾക്കു ആഘോഷവേളയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും .
മലങ്കര യൂറോപ്പിയൻ യൂത്ത് അസോസിയേഷന്റെ ഉൽഘാടനവും ചടങ്ങിനോടനുബന്ധിച്ചു നടത്തുന്നതായിരിക്കും .എരിത്രിയൻ ഓർത്തഡോക്സ് കമ്മ്യൂണിറ്റി അവതരിപ്പിക്കുന്ന പ്രത്യക കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും .
സൺഡേ സ്‌കൂൾ കുട്ടികളുടെയും ,യൂത്ത് അസോസിയേഷന്റെയും ,മഹിളാ സമാജത്തിന്റെയും നേതൃത്വത്തിൽ
വിവിധ കലാപരിപാടികൾ അരങ്ങേറും .
യൂറോപ്പിയൻ ഭദ്രാസനത്തിനു കീഴിലുള്ള ഇതര യൂറോപിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കെടുക്കും
പരിപാടിയുടെ വിജയത്തിനായി Vice Presidentശ്രീ തോമസ് മാത്യു ,Secretary ശ്രീ ബിനോയ് വെട്ടിക്കാട്ട് ,Treasurer ശ്രീ സാജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു .
.
എല്ലാ ക്രിസ്തീയ വിശ്വാസികളെയും ചടങ്ങിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു .