Association Europe Pravasi Switzerland

സ്വിസ്സ്-കേരളാ വനിതാ ഫോറം ആഗോള വനിതാ ദിനം ആഘോഷിച്ചു.

ആഗോള വനിതാ ദിനമായ മാർച്ച് എട്ട് ഇത്തവണയും സ്വീസ്- കേരളാ വനിതാ ഫോറത്തിനെ സംബന്ധിച്ചിടത്തോളം മനോഹരമായ ഓർമ്മകളും, നിരവധി നല്ല ചിന്തകളും നിറഞ്ഞ ഒരു സായാഹ്നമായി മാറി.

വൈകുന്നേരം അഞ്ചു മണിയോടെ ബാസലിൽ ഉള്ള ഇറ്റാലിയൻ റസ്റ്റോറന്റായ വാപിയാനോ യിൽ ഒരുമിച്ചു കൂടിയ ഞങ്ങൾ വിവിധ രുചികരമായ ഇറ്റാലിയൻ വിഭവങ്ങൾ അസ്വദിച്ചതിനോടോപ്പം പരസ്പരം വനിതാ ദിന ആശംസകൾ പങ്കിടാനും മറന്നില്ല.

പിന്നീടുള്ള സമയം ഞങ്ങൾ കടന്നുപോയത് ”The Wife” എന്ന മനോഹരമായ സിനിമയിലൂടെയാണ്. വിശ്വ പ്രസിദ്ധ കലാകാരിയായ Glenn Close പ്രധാന അവതാരികയായി എത്തുന്ന ഈ ചിത്രം 1950 കളിൽ സ്ത്രീകൾക്കു ലഭിച്ചിരുന്ന സാമൂഹിക അവഗണനയേ ചിത്രീകരിക്കുകയാണ്. നോബൽ പ്രൈസ് ജേതാവായ ജോ കാസ്റ്റൽമാന്റെ അവാർഡു സ്വികരണത്തിനായി സ്റ്റോക് ഹോംമിലേക്കുള്ള യാത്രയിലാണ് പ്രധാനമായും ഈ ചിത്രം കഥ പറയുന്നത്. കൂടെ ഭാര്യയായ ജോവാൻ കാസ്റ്റൽമാൻ ഈ യാത്രയിൽ അഭ്ദേഹത്തെ പരിചരിക്കുന്നു. ”എന്റെ ഭാര്യ എഴുത്തുകാരിയല്ല”എന്ന് ജോ കാസ്റ്റൽമാൻ നിരവധി തവണ അവർത്തിക്കുമ്പോഴും തീവ്രമായ വികാരങ്ങളേ ഉള്ളിൽ അടക്കിപിടിച്ച് ജോവാൻ കാസ്റ്റൽമാൻ പുഞ്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ പ്രേക്ഷകർക്കു മനസ്സിലാക്കാനാവും ജോ കാസ്റ്റൽമാന്റെ എല്ലാ പുസ്തകങ്ങളും എഴുതിയത് ഭാര്യയായ ജോവാനാണെന്നും ഇത് വലിയ ഒരു രഹസ്യമായി ഇരുവരും സൂക്ഷിക്കുകയാണെന്നും.

സ്ത്രീ എഴുത്തുകാർക്ക് ലഭിച്ച അവഗണനയാണ് ജോവാന്റെ ഈ നിവൃത്തികേടിന് കാരണമായി തീരുന്നത്. ജോവാൻ കാസ്റ്റൽമാനായി എത്തുന്ന Glenn Close ന്റെ അസാധാരണവും ജീവസുറ്റതുമായ അഭിനയ പാടവം ഈ ചിത്രത്തിൽ നമുക്കു ദർശിക്കാനാവും.

ജോവാൻ കാസ്റ്റൽമാൻ ഈ ചിത്രത്തിൽ പ്രതിനിധീകരിക്കുന്നത് അല്ലെങ്കിൽ ഓർമ്മപ്പെടുത്തുന്നത് 1950 കളിലെ സ്ത്രീ സമൂഹത്തെ മാത്രമല്ല നാം കടന്നു പോകുന്ന ഈ കാലഘട്ടത്തെ കൂടിയാണ്.

അതുകൊണ്ട് നമുക്കൊപ്പമുള്ള, നമുക്കു ചുറ്റുമുള്ള സ്ത്രീയെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി നമുക്കു സ്നേഹിക്കാം, ബഹുമാനിക്കാം, അംഗീകരിക്കാം, ആദരിക്കാം. അങ്ങനെ ശാരീരികവും, മാനസീകവും, ബൈദ്ധീകവുമായി ആരോഗ്യമുള്ള ഒരു സമൂഹത്തെ, നല്ല കാഷ്ചപാടുകളുള്ള ഒരു തലമുറയെ നമുക്കു വാർത്തെടുക്കാം. റിപ്പോർട്ട് – ആനിമരിയ സിറിയക് PRO – റോഷൻ പുരയ്ക്കൽ For more photos please click here https://photos.app.goo.gl/UASEp5y9kh86c55s8

അതുകൊണ്ട് നമുക്കൊപ്പമുള്ള, നമുക്കു ചുറ്റുമുള്ള സ്ത്രീയെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി നമുക്കു സ്നേഹിക്കാം, ബഹുമാനിക്കാം, അംഗീകരിക്കാം, ആദരിക്കാം. അങ്ങനെ ശാരീരികവും, മാനസീകവും, ബൈദ്ധീകവുമായി ആരോഗ്യമുള്ള ഒരു സമൂഹത്തെ, നല്ല കാഷ്ചപാടുകളുള്ള ഒരു തലമുറയെ നമുക്കു വാർത്തെടുക്കാം.

റിപ്പോർട്ട് – ആനിമരിയ സിറിയക് PRO – റോഷൻ പുരയ്ക്കൽ

For more photos please click here https://photos.app.goo.gl/UASEp5y9kh86c55s8