Association Pravasi Switzerland

കരുണയുടെ നിറവിൽ കനിവിൻ്റെ കരങ്ങളുമായി ഭവനരഹിതർക്ക് ആശ്വാസമായി സ്വിസ് മലയാളീസ് വിന്റര്ത്തുർ

പ്രവാസലോകത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യവുമായി സ്വിസ്സ് മലയാളീ സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന സ്വിസ്സ് മലയാളീസ് വിന്റർത്തൂരിന്റെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി നാട്ടിൽ അർഹതപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തി അവർക്കു നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാന കർമ്മം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി .

നമ്മുടെയൊക്കെ ജീവിതം ഇത്ര മനോഹരവും അനുഗ്രഹീതവുമാണെന്ന് നമ്മൾ തിരിച്ചറിയുന്നത് നമുക്ക് ചുറ്റുമുള്ള ജീവിതാനുഭവങ്ങളുടെ അകത്തളങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോഴാണ്.ആ തിരിച്ചറിവിൽ കണ്ടെത്തിയ തീർത്തും നിരാലംബരായ ഒരു കുടുംബത്തിനാണ് സംഘടനാ തണലേകിയത് .

അയ്യമ്പുഴ പഞ്ചായത്തിൽ ലൈഫ് ഭാവന പദ്ധതിയിൽ പെടുത്തി ലഭിച്ചവീടിന്റെ പുനർനിർമ്മാണ പ്രെക്രിയ ആണ് സംഘടനാ ഏറ്റെടുത്തു പൂർത്തീകരിച്ചത് ..ലളിതമായി നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ജോയ് മൈപ്പാൻ അധ്യക്ഷത വഹിച്ചു .അജിൽസ് ജോർജ് സ്വാഗതമേകി .

ലോക കേരള സഭയുടെ ജർമ്മൻ പ്രധിനിധി ശ്രീ പോൾ ഗോപുരത്തിങ്കൽ താക്കോൽദാനകർമ്മം നിർവഹിച്ചു .സംഘടനയുടെ പ്രസിഡന്റ് ശ്രീ ജോൺസൺ ഗോപുരത്തിങ്കൽ ,സെക്രെട്ടറി ലിവിങ്‌സ്റ്റൻ തുടിയിൽ ,ട്രെഷറർ ജോമോൻ മാളിയേക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി പരിപാടികൾക്ക് നേതൃത്വം നൽകി .