സൂറിച് : കാൽ നൂറ്റാണ്ടുകാലം ഓസ്ട്രിയയിലെ വിയന്നയിലും ,പത്തു വർഷക്കാലത്തോളം സ്വിറ്റസർലണ്ടിലെ സൂറിച്ചിലും ആതുരസേവന രംഗത്തെ സേവനത്തിനു ശേഷം വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരിച്ചുപോയതിനു ശേഷം ഇക്കഴിഞ്ഞ മാസം മറ്റു പേപ്പർ ജോലികൾ പൂർത്തീകരിക്കാനായി സൂറിച്ചിൽ എത്തിയപ്പോഴാണ് കോവിടെന്ന മഹാമാരി പരേതയ്ക്കു പിടിപെട്ടത് ..രണ്ടാഴ്ചയോളം സൂറിച്ചിലെ മെന്നഡോർഫ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗം മൂർച്ഛിക്കുകയായിരുന്നു .. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയാണ് പരേത …ഭർത്താവു പരേതനായ തോമസ്
ഇന്ന് വെളുപ്പിന് 12 .15 നാണു സ്വിസ് സമൂഹത്തെ ദുഃഖത്തിലാഴ്ത്തി പരേത വിടപറഞ്ഞത് ..സൂറിച് നിവാസി ജോർജ് – ജൂലി പുത്തെൻപുരക്കലിന്റെ ബന്ധുവാണ് പരേത …കുട്ടികൾ നാട്ടിലാണ് …സംസ്കാരകർമ്മങ്ങൾ പിന്നീട് ..