ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും ഭാഷകളിലും ടെലിവിഷൻ അടക്കം വിത്യസ്ത മാധ്യമങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയ, ജർമൻ ഭാഷയിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന “Together” ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
സ്വിറ്റ്സർലൻഡിലെ ഒബ്വാൾഡനിൽ ( ഫ്ലൂലി) ഒക്ടോബർ 15 (ശനി) രാവിലെ 9 മണി മുതൽ 16 (ഞായർ) 5 മണി വരെ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം, സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/www.shalommedia.org/wp-content/uploads/2022/06/Together_Switzerland-.jpg?w=640&ssl=1)
സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ടുഗെദർ ധ്യാനം നടക്കുക. എല്ലാ സ്ഥലങ്ങളിലും രജിസ്ട്രേഷൻ തുടരുന്നു, സ്വിറ്റ്സർലണ്ടിലെ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, എത്രയും വേഗം ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ഓൺലൈൻ ആയോ അല്ലെങ്കിൽ 0763071237 / 079 224 75 64 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/10/thayyilachan.jpg?resize=355%2C273&ssl=1)
യൂറോപ്പിലെ തിരക്കേറിയ ജീവിതത്തിനിടയിലും, ഇനിയുള്ള നമ്മുടെ കൊച്ചു ജീവിതം സുവിശേഷമാകുവാൻ, സുവിശേഷമേകുവാൻ നമ്മെ ഒരുക്കുന്ന SHALOM TOGETHER ധ്യാനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/10/shalomspeekers.jpg?resize=640%2C408&ssl=1)