സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി മൂന്ന് ദിവസത്തെ ശാലോം ഫെസ്റ്റിവലിന് സ്വിറ്റ്സർലൻഡിൽ തിരി തെളിഞ്ഞു.
ജൂൺ 16,17,18 തീയതികളിൽ ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ . ജിൽറ്റോ ജോർജ് സി.എം.ഐ, എന്നിവർ വചനം പങ്കുവെക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ St.Marien Kath.Kirche, Altmattweg 4, 4802 Strengelbach ലാണ് ശുശ്രൂഷകൾ നടക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/06/3-cb6ba59f-636c-40ea-96c5-46e8fa934f6e.jpg?resize=640%2C426&ssl=1)
നവ മാധ്യമ സാധ്യതകളിലൂടെ യൂറോപ്പിൽ സുവിശേഷ വസന്തമൊരുക്കാൻ, സ്വർഗമൊരുക്കിയ ശാലോം ശുശ്രൂഷകളെ അടുത്തറിയാൻ നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/06/4-6e5910fc-90dd-4ed0-8ca6-ce6ce6c0e2c3.jpg?resize=640%2C426&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2023/06/5-d61011f2-756d-4148-b4ce-cffa1df5dbdc.jpg?resize=640%2C484&ssl=1)