സ്വിസ്സ് മലയാളീ സമൂഹത്തിനു വീണ്ടും തീരാ ദുഃഖങ്ങൾ നൽകി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ബ്രെഗൻസിൽ കുടുംബമായി താമസിച്ചു കൊണ്ടിരുന്ന ആഴത്തു ഷാജി മാത്യു ഇന്നലെ വൈകിട്ട് സ്വഭവനത്തിൽ കുടുംബവുമായി ടീവി കണ്ടുകൊണ്ടിരിക്കെ മസ്കിഷ്കരക്തസ്രാവത്തെ തുടർന്ന് ആകസ്മികമായി നിര്യാതനായ വിവരം വളരെ വ്യസനസമേതം അറിയിക്കുന്നു ..
പരേതൻ ഈരാറ്റുപേട്ട സ്വദേശിയാണ് …ഭാര്യ ബീനാ ചങ്ങനാശേരി കൈലാത്ത് കുടുംബാംഗമാണ് ..പരേതന് രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് . ഷാജിയുടെ കോ ബ്രദർ ആണ് ലുസ്‌നാവിൽ താമസിക്കുന്ന കൂട്ടുമ്മേൽ അനിയൻകുഞ്ഞു .
സംസ്കാരശുശ്രൂഷകൾ പിന്നീട് ..പരേതന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ പ്രാർത്ഥനയിൽ ഒത്തുചേരുന്നതോടൊപ്പം പരേതന് സ്വിസ് മലയാളീ സമൂഹത്തിന്റെ ആദരാജ്ഞലികൾ .

.
