അരിപ്പാലം പുത്തിരിക്കൽ കണ്ണൂക്കാടൻ ലോനപ്പൻ ഭാര്യ ഏല്യ കണ്ണൂക്കാടൻ നിര്യാതയായി. 101 വയസ്സായിരുന്നു.സംസ്ക്കാരം വ്യാഴാഴ്ച (26.5.2022) ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ) ദേവാലയ സിമിത്തേരിയിൽ.
സ്വിറ്റ്സർലൻഡിലെ ഓൾട്ടണിൽ താമസിക്കുന്ന സാമുവൽ കണ്ണൂക്കാടൻ മകനും, എഗ്ഗിൽ താമസിക്കുന്ന മഞ്ജു ലിജോ (ആയിരമല) പരേതയുടെ കൊച്ചുമകളുമാണ്. ആറാവ് – ഓൾട്ടൺ മലയാളി സമൂഹവും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
മക്കളും മരുമക്കളും:
ഗ്രേസി, ജെന്നി & ജോസ് (പള്ളിക്കുടിയിൽ), ലില്ലി ജോയി (കുരിയാത്ത്), ജോൺസി ആൻ്റണി(കോങ്കൊത്ത്), സാമുവേൽ & എൽസി (സ്വിറ്റ്സർലൻഡ്).