എറണാകുളം ,വാരാപ്പുഴ പരേതനായ ശ്രീ പോൾ ചക്ക്യത്തിന്റെ പ്രിയ ഭാര്യ ശ്രീമതി റോസി പോൾ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം പത്തേകാലിനു സ്വവസതിയിൽ വെച്ച് അന്ത്യകൂദാശകൾ സ്വീകരിച്ചു കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് 88 വയസ്സായിരുന്നു ..എറണാകുളം ചിറായി മൂഞ്ഞേലി കുടുംബാഗമാണ് പരേത .
പരേതയുടെ മക്കളും മരുമക്കളും – മേരി & തോമസ്, പതിയാൻമൂല, പള്ളിപ്പുറം
ജോർജ് (ജോയി) & കൊച്ചുത്രേസിയാ, ചക്ക്യത്ത് , പുത്തൻപള്ളി, വരാപ്പുഴ, എറണാകുളം
കൊച്ചുറാണി & ജോസഫ്, കോലഞ്ചേരി, ഓസ്ട്രിയ
ജോസഫ് & ആനി ചക്ക്യത്ത് , സ്വിറ്റ്സർലൻഡ്
റോസി & ഷാജി, ചക്കത്തയിൽ, ആലപ്പുഴ
ആനി &സാബു, പുല്ലേലി, സ്വിറ്റ്സർലൻഡ്
ലാലി & ജോഷി, പന്നാരക്കുന്നേൽ, സ്വിറ്റ്സർലൻഡ്
ഷാലി & ചാർളി, കുന്നുത്തൊട്ടിയിൽ, സ്വിറ്റ്സർലൻഡ്
ലിറ്റി & ജോഷി, പുത്തൻവീട്ടിൽ, ഓസ്ട്രിയ..
സംസ്കാര കർമ്മങ്ങൾ മെയ് അഞ്ചാം തിയതി ഉച്ചകഴിഞ്ഞു നാലുമണിക്ക് പുത്തൻപള്ളി, വരാപ്പുഴ, സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചിക്കുകയും ,ആദാരാഞ്ജലികളർപ്പിക്കുകയും ചെയ്തു .