വയനാട് മീനങ്ങാടിയിൽ പരേതനായ എം ജെ വർഗീസ് മുക്കോംതറയിലിന്റെ പ്രിയ ഭാര്യ ശ്രീമതി അന്നമ്മ വർഗീസ് മുക്കോംതറയിലിന്റെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു.ബാസൽ നിവാസി ശ്രീ തോമസ് മുക്കോംതറയിലിന്റെ മാതാവാണ് പരേത .
സംസ്കാരകർമ്മങ്ങൾ പിന്നീട് മീനങ്ങാടി സെൻറ് അസീസി ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . വേദനയേറിയ ഈ നിമിഷത്തെ അതിജീവിക്കാൻ കുടുംബത്തിനു സർവ്വശക്തനായ ദൈവം ശക്തി നൽകട്ടെ.
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .