പെരുന്നിലം ശ്രീ പി.ജെ. മാത്യു പുല്ലാട്ട് (67) 7.12.2020 ൽ നിര്യാതനായി. സ്വിറ്റസർലണ്ടിലെ ഓൾട്ടനിൽ താമസിക്കുന്ന വികാസ് മാത്യുവിന്റെ പിതാവാണ് പരേതൻ .
സംസ്കാരം ഡിസംബർ 9.ബുധനാഴ്ച്ച പത്തുമണിക്ക്, മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഗ്രേസി പാദുവ കടുപ്പിൽ കുടുംബാംഗം. മക്കൾ: ജോൺസ് മാത്യു (വിന്നിപെഗ് – കാനഡ), വികാസ് മാത്യു (ഓൾട്ടൻ – സ്വിറ്റ്‌സർലൻഡ് ), പ്രിൻസ് മാത്യു. മരുമക്കൾ: സൗമ്യ ജോൺസ് കൊതോക്കൽ (കാനഡ), മെർലി വികാസ് (മേലേട്ടുകുന്നേൽ, ഓൾട്ടൻ – സ്വിറ്റ്‌സർലൻഡ് ), നൈസ്റാണി പ്രിൻസ്, കണിയാമ്പറമ്പിൽ.
ഓൾട്ടനിലേയും ആറാവിലെയും മലയാളി കമ്മ്യുണിറ്റികൾ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.