Association Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ജിപ്‌സി വാഴക്കാലയുടെ പ്രിയ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ആകസ്‌മികമായി നിര്യാതനായി.ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ .

സൂറിച് നിവാസി ശ്രീ ജോസ് വാഴക്കാലയുടെ ഭാര്യാ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ശ്വാസകോശസംബന്ധമായ കാരണങ്ങളാൽ ആകസ്‌മികമായി ഇന്ന് രാവിലെ നിര്യാതനായ വിവരം വേദനയോടെ അറിയിക്കുന്നു .ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ .

ഭാര്യ ജിനോമോൾ ഇടുക്കി ,പാറത്തോട് ,മകൾ ജ്വാല തെരേസ് ,ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന ശ്രീമതി ജിനു മാത്യു പരേതന്റെ മറ്റൊരു സഹോദരിയാണ് ..മാതാപിതാക്കൾ കെ എം മാത്യു കാവുങ്ങൽ ,ലില്ലി മാത്യു കാവുങ്ങൽ .

പരേതൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. സംസ്‍കാര കർമ്മങ്ങൾ പിന്നീട് .സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു