സ്വിസ് മലയാളികൾക്ക് വീണ്ടും വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളികളിൽപെട്ട സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ (77 ) ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ . ..ഒരാഴ്ചയായി പരേതൻ സൂറിച്ചിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ..പരേതൻ കൊല്ലം ,കുണ്ടറ സ്വദേശിയാണ്
നല്ലൊരു സുഹൃത് ബന്ധത്തിനുടമയും വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിലെ സീനിയർ മെമ്പറും ആയിരുന്നു പരേതൻ ..ഭാര്യ ഏലിയാമ്മ ഗീവർഗീസും മക്കളായ അജിമോൻ ,ബിജിമോൻ ,മരുമകൾ റീത്ത എന്നിവർ അന്ത്യസമയത്തു പിതാവിനോടൊപ്പമുണ്ടായിരുന്നു ..
സംസ്കാരകർമ്മങ്ങൾ പിന്നീട് …
![](https://i0.wp.com/malayalees.ch/wp-content/uploads/2020/08/my_photo_flower-1981.jpg?resize=494%2C700&ssl=1)