സൂറിച്ച്.- മനുഷ്യന്റെ ആരോഗ്യ രംഗത്ത് സ്പോട്സ് ചെയ്യുന്നതിന്റെ ആവശ്യകത പുതിയ തലമുറയെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ ഇരുപത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പുഷ്- അപ് ചലഞ്ചുമായി സ്വിറ്റ്സർലണ്ടിലെ സ്പോട്സ് താരം ജെയിൻ പന്നാരകുന്നേൽ ഇന്ന് ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിരിക്കുകയാണ്.
കോവിട് കാലമാണെങ്കിലും തന്റെ അവധിക്കാലം വെറുതെ വീട്ടിലിരുന്നു കളയുവാൻ ഈ സ്പോടസ് പ്രേമി തയ്യാറല്ല ..,പിതാവിനെപ്പോലെ തന്നെ കായിക പ്രേമികളായ മക്കളെയും ,അല്ലെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി സ്വിറ്റസർലണ്ടിലെ ഇനിയും കാണാത്ത സ്ഥലങ്ങളിലേക്കു എന്നും തൻറെ സന്തത സഹചാരിയായ ബൈക്കുമെടുത്തു യാത്രയാകുകയാണ് …സ്വിറ്റസർലണ്ടിലെ ഏതെങ്കിലും മനോഹരമായ സ്ഥത്തുനിന്നും ലോകമാകെയുള്ള തന്റെ സുഹൃത്‌വലയത്തിലെ ഏതെങ്കിലും കൂട്ടുകാരനെ ചലഞ്ചു ചെയ്യുകയും ,സുഹൃത്തിനെ ചലഞ്ചിലേക്കു ക്ഷണിക്കുകയും കൂടാതെ സ്വന്തമായി പുഷ് -അപ്പ് ചെയ്തുകാണിക്കുകയും ,അതിനു ശേഷം താൻ നിൽക്കുന്ന മനോഹരമായ സ്ഥലത്തെക്കുറിച്ചു ചെറിയ വിവരണവും നൽകികൊണ്ട് ഇരുപത്തിരണ്ടു ദിവസം പിന്നിടുന്നു …
ജെയ്‌നിന്റെ ഫൈസ്ബൂക്ക്കിലേക്കു…………….
https://www.facebook.com/jainpannarakunnel
ജെയിൻ പന്നാരക്കുന്നേൽ-ഒരു പക്ഷെ യൂറോപ്പിലെ മലയാളികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന മറ്റൊരു കായിക പ്രതിഭയുടെ നാമം ഉണ്ടാവില്ല. കായിക ലോകത്ത് വിരാജിച്ച് നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷം പ്രവാസലോകത്ത് എത്തിയിട്ടും ജൈത്രയാത്ര തുടരുന്ന ജെയിൻ പന്നാരക്കുന്നേൽ എന്ന മികച്ച കായിക താരം സ്വിറ്റ്സർലൻഡിലെ മലയാളികൾക്ക് മാത്രമല്ല, പ്രവാസ ലോകത്ത് തന്നെ വേറിട്ട വ്യക്തിത്വത്തിന് ഉടമയും ,അഭിമാനവുമാണ് ..
തൊടുപുഴക്കടുത്തു കൊടികുളം എന്ന ഗ്രാമത്തിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പിന്നീട് ഗുജാറാത്തിലും തുടർന്ന് തൊടുപുഴ ന്യൂ മാൻ കോളേജിൽ നിന്നും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ ജെയിൻ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്. എഫ്) 4 വർഷം സേവനം ചെയ്ത ശേഷം കർണാടകയിൽ നേഴ്സിംഗ് പഠനവും കഴിഞ്ഞ് 1997ൽ വിയന്നയിൽ എത്തി. തുടർന്ന് 2002 വരെ അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. 2002ൽ അദ്ദേഹം സ്വിറ്റ്സർലൻഡിലേയ്ക്ക് കുടിയേറുകയും സൈക്യാട്രി ക്രൈസിസ് മാനേജ്മെന്റ് ഫീൽഡിൽ ജോലി ചെയ്യുകയും ചെയ്യുന്നു ..
ഇത്രെയും കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിത മാർഗ്ഗരേഖ. അതേസമയം ജെയിനിന്റെ ജീവിതരേഖയുടെ വളർച്ചയ്ക്കൊപ്പം കായിക മണ്ഡലത്തിലും അദ്ദേഹം മികച്ച സംഭാവനകൾ നല്കി. ജീവിതത്തെയും കളികളെയും സ്കൂൾ തലം മുതൽ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ജയിനിലെ കായിക കഴിവിനെ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു . എല്ലാ കായിക മത്സരങ്ങളിലും ജയിന്റെ സ്ഥാനം ഒന്നാമതായിരുന്നു .ക്രിക്കറ്റ് ,വോളീബോൾ ,അതെലെട്ടിക് ,ബാസ്കെ റ്റ്ബോൾ ,ഹോക്കി എന്നീ വിവിധ കായിക ഇനങ്ങളെ ഇഷ്ട്ടപെടുകയും എല്ലാത്തിലും പങ്കെടുക്കുകയും ചെയ്യുമായിരുന്നു.സ്കൂൾ തലത്തിലും ,സംസ്ഥാന സ്കൂൾ കായികൊൽസവത്തിലും ജയിൻ നിരവധി തവണ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയിതിട്ടുണ്ട്. ഗുജറാത്തിലെ പഠനകാലത്ത് പല സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കുവാൻ ജയിനു സാധിച്ചു .ജാവലിൻ ത്രോ യിൽ സംസ്ഥാന ജേതാവും ,ജില്ലാ വോളീബോൾ ക്ലബിൽ അങ്കവുമായിരുന്നു ജയിൻ . തുടർന്ന് തൊടുപുഴ ന്യൂ മാൻ കോളേജിലെ പഠനകാലത്ത് യൂനിവേഴേസിറ്റി ബാസ്ക്കെറ്റ്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത് വിജയ കിരീടം അണിഞ്ഞിട്ടുണ്ട് .

സി.ഐ.എസ്. എഫിൽ ജോലി ചെയ്യുന്ന സമയം അദ്ദേഹം അവിടെ ബാസ്കെറ്റ്‌ബോൾ ടീമിലും, വോളിബോൾ ടീമിലും അംഗമായിരുന്നു. ഫോഴ്സിന് ലഭിച്ച ട്രോഫികളിൽ പലതിലും ജെയ്നിനിറെ വിയർപ്പിന്റെ കയോപ്പ് പതിഞ്ഞിരുന്നു. എന്നാൽ 1992 മുതൽ വോളിബോളിലും കൂടി കൂടുതലായി ശ്രദ്ധിച്ചു. കർണ്ണാടകയിൽ പഠിച്ചിരുന്ന സമയത്ത് നിരവധി സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത ജെയിൻ നിരവധി സമ്മാനങ്ങൾ വാരികൂട്ടി.1996ൽ ഓൾ കർണ്ണാടക നേഴ്സിംഗ് സ്പോർട്സ് മീറ്റിൽ ഓൾ റൌണ്ട് സ്പോർട്സ് ചാമ്പ്യൻ ആയിരുന്നു . 1997ൽ വിയന്നയിൽ എത്തിയ ശേഷവും നിരവധി വോളിബോൾമത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു.യുറോപ്പിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുത്തു ബെസ്റ്റ് പ്ലയെർ തൊപ്പി സ്വന്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ ടർക്കിയിലും ഫ്രാൻസിലും നടന്ന ഒളിപിക്സിൽ പങ്കെടുത്തിട്ടുള്ള ജെയിൻ ഫ്രാൻസിൽ നടന്ന രാജ്യാന്തര മത്സരത്തിൽ ബെസ്റ്റ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

സ്വിറ്റ്സർലൻഡിൽ എത്തിയ ശേഷം 2008 വരെ അദ്ദേഹം സ്വിസ് നാഷണൽ ലീഗിൽ കളിച്ചു. ഇതിനിടയിൽ ഒരു ഇൻഡോനേഷ്യൻ കൊച്ചിന്റെ കീഴിൽ ബാഡ്മിന്റണിലും പരിശീലനം നേടി, മത്സരങ്ങളിൽ പങ്കെടുത്തു വിജയിയായി. ഇക്കാലങ്ങളിൽ യുറോപ്പിലെ മലയാളി സംഘടനകൾ സംഘടിപ്പിച്ച നിരവധി മത്സരങ്ങളിൽ ടീമിനെ നയിക്കുകയും, പങ്കെടുക്കുകയും ചെയ്തു വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഈ ജൈത്രയാത്ര ഇപ്പോളും തുടരുന്നു.
ഇന്നു സ്വിറ്റ്സർലൻഡിൽ ചെറുതും വലുതുമായി ആറിലതികം ബാഡ്മിന്റൻ ടൂർണമെന്റുകളാണ് വിവിധ ക്ലബുകൾ സങ്കടിപ്പിക്കുന്നത് ,എല്ലാ ടൂർണമെന്റുകളിലും ജെയിനിൻറെ പങ്കാളിത്തത്തോടുകൂടി ഈടുറ്റ മത്സരങ്ങൾ ആണ് കോർട്ടിൽ നടക്കുന്നത് .ഇതു കാണികൾക്കും,സങ്കാടകർക്കും കൂടുതൽ ഊർജം നൽകുന്നു.

ബൈക്ക് യാത്രകളും, ട്രക്കിംഗും, ആഡ്വെൻചർ ടൂറുകളും ഇഷ്ടപ്പെടുന്ന ജെയിൻ, മറ്റു സഹപ്രവർത്തകർക്കും സ്പോട്ട്സിനെ സ്നേഹിക്കുന്ന യുവ സമൂഹത്തിനും നല്കുന്ന സന്ദേശവും മറ്റൊന്നല്ല,തികഞ്ഞ ആത്മ വിശ്വാസത്തോടും,ഉത്തമ അർപ്പണ ബോധത്തോടും കൂടി നല്ല മനസുമായി ആർക്കും ഏതു ജീവിതാവസ്തയിലും കായിക കാര്യങ്ങളിൽ ശ്രദ്ധിച്ചു സ്വന്തം ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും പരിരക്ഷിക്കാം എന്നാണ് . ജയിൻ ഭാര്യ ജിൻസി മക്കൾ സ്റ്റെഫി, സാന്ദ്ര ,സാമൂവേൽ എന്നിവരോടൊപ്പം സ്വിസ്സിലെ ഓൾട്ടൻ എന്ന സ്ഥലത്ത് താമസിക്കുന്നു .ജീവിതത്തിൽ ഒരു നിമിഷം പോലും പാഴാക്കികളയാൻ ഇല്ലാ എന്ന് വിശ്വസിക്കുന്ന ജയിൻ സമയങ്ങൾ കണ്ടെത്തി സ്വിസ്സിലെ വിവിധ മലയാളി സങ്കടനകളിലെ സജീവ പ്രവർത്തകനുമാണ്. .
കമ്പ്യൂട്ടറും, ഫാസ്റ്റ് ഫുഡും അടക്കി വാഴുന്ന പുതു തലമുറയ്ക്ക് പ്രചോദനമാകുകയാണ് ജെയിനെ പോലെയുള്ളവരുടെ കായിക പ്രേമം! മുൻപോട്ടുള്ള അദേഹത്തിന്റെ പ്രയാണങ്ങൾക്ക് എല്ലാവിധ ആശംസകളും അതോടൊപ്പം കൂടുതൽ താരങ്ങൾ നമുക്കു ചുറ്റും വളർന്നു വരട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു .
