കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺന്റ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും ലോക്ക്ഡൗണുമായി നെതെര്ലന്ഡ്. അതിന്റ ഭാഗമായി സ്കൂളുകളും കോളേജുകളും സാംസ്കാരിക സ്ഥാപനങ്ങളും അവശ്യേതര കടകളും അടച്ചിട്ടു. ബൂസ്റ്റർ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ആളുകളത്രയും പെട്ടന്ന് അവ എടുക്കാനും ,കഴിയുന്നത്ര ആളുകൾക്ക് ബൂസ്റ്റർ വാക്സിനേഷൻ ലഭിച്ചാൽ ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച സംരക്ഷണം ലഭിക്കും എന്നും ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോങ് പറഞ്ഞു. പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാനാകിലെന്നും,മുൻകരുതൽ എന്ന നിലയിൽ ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു.
13 വയസ്സിന് മുകളിലുള്ള രണ്ട് അതിഥികളെ മാത്രമേ വീട്ടുകാർക്ക് വീട്ടിൽ പ്രവേശിപ്പിക്കാവു എന്നും, പുതിയ ലോക്കഡോൺ നിയമങ്ങളിൽ പറയുന്നുണ്ട്. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഉടനടി അടയ്ക്കും, അവധിക്കാലം ഔദ്യോഗികമായി അവസാനിച്ചതിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ തന്നെ റിമോട്ട് ലേണിംഗിന് എല്ലാവരും തയ്യാറെടുക്കണം. എല്ലാ ഇൻഡോർ കായിക ഇനങ്ങളും നിർത്തും. ഔട്ട്ഡോർ സ്പോർട്സിന് വൈകുന്നേരം 5 മണി വരെ തുടരാം, അതേസമയം പ്രൊഫഷണൽ സ്പോർട്സ് മത്സരങ്ങൾ കാണികളില്ലാതെ തുടരും എന്നിവയൊക്കെയാണ് മറ്റുള്ള ശുപാർശകൾ.
പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടില്ലാത്ത യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്ന് നെതർലാൻഡിലേക്ക് മടങ്ങുന്ന എല്ലാവർക്കും നിർബന്ധിത ക്വാറന്റൈൻ ഇതിൽ ഉൾപ്പെടും. ഒമിക്റോൺ വേരിയന്റ് നെതർലൻഡ്സിലുടനീളം അതിവേഗം വ്യാപിക്കുമെന്നും ക്രിസ്മസിനും പുതുവർഷത്തിനും ഇടയിലുള്ള ഏതെങ്കിലും ഘട്ടത്തിൽ ഭൂരിഭാഗം ആളുകളെയും ബാധിക്കുമെന്നും, പ്രതീക്ഷിക്കുന്നതായി ഗവൺമെന്റിന്റെ മാനേജ്മെന്റ് ടീം ചെയർമാൻ ജാപ് വാൻ ഡിസൽ പറഞ്ഞു.