ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, തിരുക്കർമങ്ങളുടെ , വഴികാട്ടിയായ താരകത്തിന്റെ ,സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ…
എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് … ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ് ഓരോ ക്രിസ്മസും ..
ഈ ഓർമ്മകളെയെല്ലാം പുതുക്കി സ്വിറ്റ്സർലൻഡ് ഓൾട്ടണിലെ സീറോ മലബാർ കാത്തലിക് സമൂഹം ഡിസംബർ 25 നു അഞ്ചു മണിക്ക് ഭക്തിനിർഭരമായ വിശുദ്ധകുർബാനയോടുകൂടി സെന്റ് മാർട്ടിൻ ദേവാലയത്തിൽ വെച്ച് ആഘോഷിക്കുന്നു …