ഭാരതീയ കലാ സംസ്കൃതിയുടെ ചരിത്രത്തിൽ അനിഷേധ്യ സ്ഥാനം അലങ്കരിക്കുന്നു ഭാരതീയ നൃത്ത സങ്കല്പം! ചിന്തയേയും ഭാവനയേയും മധുരോദാരമായ അനുഭൂതിയാക്കി , നടന കലയുടെ ദൃശ്യ ചാരുതക്കും ചിലങ്കയുടെ അപൂർവ്വ നാദ വിസ്മയങ്ങൾക്കും മാന്ത്രിക സ്പർശം നൽകി സ്വരരാഗ താള ശ്രുതിയിൽ അധിഷ്ടിധമായ അംഗ ചലനങ്ങളാൽ , ആസ്വാദക ഹൃദയങ്ങളിൽ അനുഭൂതിയുടെ നൂതന ഭാവതലങ്ങൾ തീർക്കുന്ന ഭാരതീയ നൃത്ത കലയുടെ മഹത്തായ പാരമ്പര്യം സ്വിറ്റ്സർലൻഡിൻ്റെ സ്വർഗ്ഗ സുന്ദരമായ മണ്ണിൽ അവതരിപ്പിക്കുന്നു.
കേരള കലാമണ്ഡലത്തിൻ്റെ പാരമ്പര്യ ശൈലിയിൽ നൃത്തം അഭ്യസിച്ച ശ്രീമതി ” സുമി രഞ്ജിത്ത് ” നേതൃത്വം നൽകുന്ന ” നവരസ” INDIAN TRADITIONAL DANCE SCHOOL”ആഗസ്റ്റ് 1 – ആം തീയതി ഞാറാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നു .
ശ്രീമതി “സുമി രഞ്ജിത്ത്”
കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കലയുടെ മഹത് പാരമ്പര്യം പേറുന്ന “കണിമംഗലത്ത്” ജനനം. 10 വയസ്സ് മുതൽ തൃശൂർ നടനനികേതനം സ്കൂൾ ഓഫ് ആർട്സിൽ ശ്രീമതി ഷീജ ടീച്ചറുടെ കീഴിൽ നൃത്തപഠനം ആരംഭിച്ചു ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.കേവലം 13- ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ശ്രീകൃഷ്ണ സന്നിധിയിൽ മോഹിനിയാട്ടം അരങ്ങേറ്റം .സ്കൂൾ കോളജ് തലങ്ങളിൽ സമ്മാനാർഹമായ നിരവധി പ്രകടനങ്ങൾ.ചെന്നൈയിൽ ശ്രീദേവി നൃത്ത വിദ്യാലയത്തിൽ ശ്രീമതി ഷീല ഉണ്ണികൃഷ്ണൻ ടീച്ചറുടെ കീഴിൽ നൃത്തത്തിൽ ഉപരിപഠനം .ലോക പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ശ്രീമതി ആശ ശരത്തിൻ്റെ കൈരളി കലാകേന്ദ്രത്തിൽ നൃത്തപഠനം തുടരുന്നു.
ചെന്നൈയിൽ ആരംഭിച്ച നവരസ ഓഗസ്റ്റ് 1 2021 മുതൽ സ്വിറ്റസർലാൻഡിൽ തുടക്കം കുറിക്കുന്നു .നൃത്ത നൃത്ത്യങ്ങളെ, കലയെ, മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന എല്ലാ സഹൃദയർക്കും ശ്രീമതി സുമി രഞ്ജിത്തിനൊപ്പം നൃത്തം അഭ്യസിക്കുന്നതിനുള്ള അസുലഭ അവസരം കൈവന്നിരിക്കുന്നു. പ്രായ ഭേദമില്ലാതെ എവർക്കും പങ്കു ചേരാവുന്നതാണ്.ചേർത്തിരിക്കുന്ന പോസ്റ്ററിലെ മെയിൽ ലിലൂടെയോ നമ്പറിലൂടെയോ ബന്ധപ്പെടാവുന്നതാണ് ..