ഫിലിം ഫോറസ്റ് പ്രോഡക്‌ഷനിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിച്ച് അനീഷ് കൃഷ്ണ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതിനുള്ള അപൂർവ്വ ഭാഗ്യമാണ് ശ്രീ സ്വിസ് ബാബു ഈ സിനിമയിലൂടെ നേടിയത് ..
ഇതിനോടകം നിരവധി ഗാനങ്ങൾക്കും ആൽബങ്ങളും സംഗീത സംവിധാനം നിർവഹിച്ച അനുഗ്രഹീതനായ ഗായകനും കൂടിയാണ് സ്വിസ് മലയാളികൾക്കു ഏറ്റവും പ്രിയങ്കരനായ ശ്രീ ബാബു ..ശ്രീ പൂർണ്ണിമ രചിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി സോങ്ങിന് സംഗീതം നൽകി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കുകയുണ്ടായി .

സ്വിസ് ബാബു ഇതിനോടകം സംഗീത സംവിധാനം നിർവഹിച്ച മാവുകൾ പൂക്കും നേരം ,കണിക്കൊന്ന പൊന്നും ചാർത്തി എന്നീ ആൽബങ്ങൾ വളരെ കാവ്യാൽകമായിരുന്നു ..ഈ സംഗീത ആൽബങ്ങളിലെ മനോഹാരിതയും ,ഗ്രാമീണ മണമുള്ള ,ശുദ്ധ സംഗീതവുമാണ് തമിഴ് മലയാളം സിനിമ സംഗീത സംവിധായകനായ ശ്രീ സുരേഷ് കാർത്തിക് സിനിമ സംവിധായകനായ ശ്രീ അനീഷ് കൃഷ്ണക്ക് ശ്രീ ബാബുവിനെ പരിചയപ്പെടുത്തുന്നതിൽ കാരണമായത് ..
നാളെ നാട്ടിലെ പ്രശസ്തരായ സെലിബ്രെറ്റികളുടെ ഫേസ്‌ബുക്കിലൂടെ ഈ സിനിമയുടെ ആദ്യ പോസ്റ്റർ പബ്ലിഷ് ചെയ്യുകയാണ് . ശ്രീ രാജീവ് ആലുങ്കലും ,രാജൻ പീരുമേടും ചേർന്ന് രചിച്ച വരികൾക്ക് ബാബു സംഗീതമേകി പ്രശസ്ഥ ഗായകരായ മധുബാലകൃഷ്ണൻ,അഫ്സൽ,നജീം അർഷാദ് ,മൃദുല വാര്യർ ,ഗായത്രി,അനുഗ്രഹാ റാഫി എന്നിവരാണ് ആലാപനം നിർവഹിച്ചിരിക്കുന്നത് ..

വളരെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ചിരകാല അഭിലാഷമായ, അവിചാരിതമായി കിട്ടിയ ഈ ഭാഗ്യത്തിന് കടപ്പാടുകൾ മുഴുവൻ സംഗീത സംവിധായകനായ ശ്രീ സുരേഷ് കാർത്തിക്കിനും സിനിമ സംവിധായകനായ ശ്രീ അനീഷ് കൃഷ്ണക്കുമാണെന്നു ശ്രീ ബാബുവിന്റെ അഭിമുഖത്തിൽ പറഞ്ഞു ..കൂടാതെ തന്നെ സ്നേഹിക്കുന്ന ,തൻെറ ഗാനങ്ങളെയും ,സംഗീതത്തെയും സ്നേഹിക്കുന്ന ,എന്നും സപ്പോർട്ട് നൽകിയിട്ടുള്ള യൂറോപ്പിലെ മലയാളീ സമൂഹത്തോടും തൻെറ കടപ്പാടും നന്ദിയും ശ്രീ ബാബു അറിയിച്ചു ..
ഈ അസുലഭഭാഗ്യം കൈവരിച്ച ശ്രീ ബാബുവിന് ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെയെന്നും ,ആദ്യ സംരംഭം മലയാള സംഗീത ലോകത്തിനു ഒരു മുതൽകൂട്ടാകട്ടെയെന്നും ആശംസിക്കുന്നു …
…………………………..