Association Pravasi Switzerland

മനസ്സിനെ മയക്കുന്ന വിദ്യകളോടെ ആഹ്ലാദത്തിന്റെ അരങ്ങൊരുക്കാൻ “ഇൻസോംനിയ” യുമായി മെന്റലിസ്റ്റ് ആദി നവംബർ 18 ന് സൂറിച്ചിൽ എത്തുന്നു . ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്

മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽ ഇതിനോടകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്.

കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, മാജിക്, മിസ്ഡയറക്ഷൻ, ഷോമാൻഷിപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉൾചേർന്നിരിക്കുന്നു. വേദിയെ കീഴടക്കി മനസിന്റെ പൂട്ടുകള്‍ തുറക്കുന്ന താക്കോല്‍കാരന്‍ മെന്റലിസ്റ്റ് ആദി ലോകമെമ്പാടുമുള്ള വേദികളെ ഇതിനോടകം പുളകം കൊള്ളിച്ച മെന്റലിസ്റ്റ് ആദി സൂറിച്ചിലെ വേദിയിൽ വേദിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും .

വേദിയില്‍ സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷത്തില്‍ പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് ഷോയുടെ ആകര്‍ഷണീയതയാണ്. എല്ലാം മറന്നിരിക്കുന്ന കാണികളെ അവരുടെ ചിന്തകള്‍ മനസിലാക്കി അവതരിപ്പിക്കുന്നു. അദ്ഭുതകരവും അവിശ്വനീയവുമായ കാഴ്ച്ചകള്‍ കാണുന്ന കാണികള്‍ മതിമറക്കും .
മനസില്‍ വിചാരിക്കുന്ന വാക്കുകള്‍ പറയുക. മനസറിയുക എന്നതില്‍ തുടങ്ങി മറ്റൊരു സ്ഥലത്തുള്ള ആളുടെ മനസ് ഫോണ്‍ കോളിലൂടെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ വേദിയെ അമ്പരപ്പിക്കും ഇതോടൊപ്പം വർണവിസ്മയങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയുമുണ്ടാകും.

മനസ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനങ്ങൾ സാക്ഷ്യം വഹിക്കാനുള്ള അവിസ്മരണീയമായ ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ . ഓവൽ ആകൃതിയിൽ, അത്യാധുനിക ഡ്രമാറ്റിക് ലൈറ്റ് ആൻഡ് സൗണ്ട് തീയേറ്റർ ആണ് കാണികൾക്കു ആതിയുടെ പ്രകടനത്തിന്റെ യഥാർത്ഥ ആസ്വാദനത്തിനായി വെറ്റിസീക്കോണിൽ സജ്ജീകരിച്ചിരിക്കുന്നത് .

ഫ്രണ്ട്‌സ് ഓഫ് ആദി എന്നപേരിലുള്ള ആദിയുടെ ഒരുപറ്റം സുഹൃത്തുക്കളായ Vijay Viswam, Bindu Puthur Simon, Vinu Krishnankutty,Parvathy Kurup, Pradeep Thekkottil, Danny Kollaramalil, Mohanakrishnan, Rose Mony, Anup Chirayath,Rakesh Cherian എന്നിവരാണ് ഈ ഷോ സ്വിറ്റസർലണ്ടിൽ അരങ്ങേറ്റത്തെത്തിക്കുന്നത് .ഈ അസുലഭാവസരം പാഴാക്കാതെ എത്രയും വേഗം ടിക്കെറ്റ് ബുക്ക് ചെയ്യുവാൻ സംഘാടകർ അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാവരെയും ഈ ഷോയിലേക്കു സ്നേഹപൂർവ്വം സംഘാടകർ സ്വാഗതം ചെയ്യുകയും ചെയ്യുന്നു ..

ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ : https://shorturl.at/egNOY

ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുവാൻ : Bindu Puthur Simon +41 78 807 19 82

VENUE: AULA KZO WETZIKON, SWITZERLAND
SATURDAY,18TH NOVEMBER 2023

Check-in time: 17:00
Door close time: 17:30
Duration: 2 Hours

INSOMNIA

Experience mind-bending illusions on a mystical stage filled with wonder, laughter and theatre!. From start to finish, this 2-hour spectacle promises an unforgettable experience that will leave you talking long after the final curtain call. Join us for an evening like no other, and prepare to have your reality shattered in the most delightful way possible.

theatrical extravaganza that is crafted to take you through the astounding journey into a distinct world of mind enchantment.

Enjoy being transported to a place of illusion that is implanted in your mind to have an unravelling experience.

The immense feeling of ecstatic sensation would leave you awestruck and keep you awake in the wee hours – Is the magic of Insomnia!

Come, be part of the expedition to the unknown realms of the human mind!

Experience Aathi’s enchantment that is captivating and mesmerizing….

Aathi, one of a kind artist of our times, comes with advanced skills in observation, deduction and psychological trickery.

Apart from being a gifted mentalism performer, he is also a writer, motivational speaker, and an influencer. Down the years he has awed his audience with his spot-on performances. He has also extended his domain to corporate firms, where he guides the participants in personality development by helping them inculcate a positive body language and improved inter-personal skills.

Aathi and his team have been working on designing an academic event specially for school children, their parents and teachers.

Inspired by his work, the Indian film industry had brought out three blockbuster Indian movies having a mentalist as a protagonist assisting investigations, portrayed loosely based on Mentalist Aathi….

…..