സ്വിറ്റ്‌സർലൻഡിലെ മാർത്തോമ്മാ സഭയുടെ സണ്ടേ സ്‌കൂൾ കുട്ടികൾ, ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ കഥ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ മനം കവരുന്നു. ബൈബിളിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം (25:35-40) അടിസ്ഥാനമാക്കിയാണ് മനോഹരമായ ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. “ദയയുള്ളവരായിരിക്കുകയും അത് ആവശ്യമുള്ളവർക്ക് നിസ്വാർത്ഥമായി നൽകുകയും ചെയ്യുക” എന്ന സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നതിലൂടെ, ക്രിസ്‌മസിന്റെ യഥാർത്ഥ ചൈതന്യത്തെ ഈ ദൃശ്യ പകർച്ചയിലൂടെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു.
അനുഗ്രഹ മാത്യു മൂലകഥ സ്കിറ്റ് രൂപത്തിലേക്ക് പകർത്തിയപ്പോൾ അഞ്ജു യോഹന്നാനും , അഭിലാഷ് തെക്കോട്ടിലും തിരക്കഥയും സംഭാഷണവും തയ്യാറാക്കി. ആഷർ, ലിയ, അനയ്യ, എഡ്വിൻ, കെനാൻ, നൈനിക, റയാൻ, സാറാ, ആരോൺ, ജോസെലിൻ, ഏഥൻ, ജേക്ക്, നോറ, ക്രിസ്റ്റൽ എന്നിവർ അഭിനന്ദനാർഹമായ വിധത്തിൽ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു. അഭിലാഷ് തെക്കോട്ടിൽ നിർമ്മാണ നിർവഹണം നടത്തിയപ്പോൾ മനോഹരമായ സ്റ്റോറിബോർഡ് ഡിസൈനും എഡിറ്റിംഗും ആരോൺ ബെയ്‌ലിയുടേതാണ്.
@ ന്യൂസ് ഡെസ്ക്