യൂറോപ്പ്: യൂറോപ്യൻ യൂണിയൻ കെ.എം.സി.സി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മാർച്ച് പതിമൂന്നാം തിയതി സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു. ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച മാനവികതയുടെ നേതാവാണ് തങ്ങളെന്നും, ജീവകാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും മതസൗഹാർദത്തിന്റെയും ഒട്ടേറെ മാതൃകകൾ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങൾ ഓർമയായതെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ കെഎംസിസി പ്രസിഡന്റ് ഡോ. മുഹമ്മദ് അലി കൂനാരി (Germany)അദ്ധ്യക്ഷത വഹിച്ചു.വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി, ഐ.ഓ.സി, ഓ.ഐ.സി.സി, കേരള സമാജം കൂട്ടായ്മകളിലെ നേതാക്കളായ ഡോ. പുത്തൂർ റഹ്മാൻ(UAE), അൻവർ നഹ(UAE), യു.എ നസീർ സീറു(USA), സിറോഷ് ജോർജ്(Asutria), ടോമി തൊണ്ടാംകുഴി(Switzerland )സണ്ണി ജോസഫ്, ജോസ് കുമ്പളവേലിൽ, അജാസ് മുഹമ്മദ്(Germany ) എന്നിവരും
കൂടാതെ മുജീബ് പൂക്കോട്ടൂർ , ഡോ. കാവുങ്ങൽ മുഹമ്മദ്, (Saudi )ബഷീർ ഖത്തർ, ഇ.ടി.എം തലപ്പാറ(Malaysia )ജവാദ് ജർമ്മനി, നൗഫൽ താപ്പി, ആഷിഖ് ചോലക്കൽ, മുഹമ്മദ് കോട്ടക്കൽ, ജമാൽ എം.സി, നാസർ പോർച്ചുഗൽ, മുഹ്സിൻ, സാലിം സ്പെയിൻ എന്നിവരും സംസാരിച്ചു. അബ്ദുൽ അസീസ് പുല്ലുർശ്ശങ്ങടാൻ (Austria )സ്വാഗതവും ഹാരിസ് (Spain)നന്ദിയും പറഞ്ഞു.


