
ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും മികച്ച സേവനവും ഉറപ്പാക്കികൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും യൂറോപ് കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യത്തിനുതകുന്ന എല്ലാവിധ സൗകര്യങ്ങളും ആകർഷണീയമായ നിരക്കിൽ ഒരുക്കികൊടുക്കുന്ന സംരംഭമായ കിടൂ വെക്കേഷൻസിനു സേവനപാതയിൽ ഒരു വയസ്സിന്റെ നിർവൃതി . ഇതിനോടകം സമയനിഷ്ഠത, വാഹനങ്ങളുടെ ഗുണമേന്മയിലും വൃത്തിയിലും, പ്രത്യേകിച്ച് ഓരോ യാത്രക്കാർക്കും അവരുടെ യാത്രയിൽ ദാഹം തീർക്കാനുള്ള വെള്ളവും കിടൂ വെക്കേഷൻസിന്റെ സവിശേഷതയാണ്.ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി പതിനഞ്ചു വരെയുള്ള ബുക്കിങ്ങിനു ഇരുപതു ശതമാനം ഓഫർ ആണ് കമ്പനി അറിയിച്ചിരിക്കുന്നത് .അതുപോലെ മാർച്ച് ഒമ്പതിനും ,പതിനാലിനും ജനീവയിൽ നടക്കുന്ന ഓട്ടോ ഷോ കാണുന്നതിനുവേണ്ടിയുള്ള സൗകര്യവും ,ഇരുപത്തിനാലു സെപ്റ്റംബറിലും ,ഒക്ടോബർ രണ്ടിനും യൂറോപ്പിലെ വിഖ്യാതമായ ആഘോഷമായ ഒക്ടോബർ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കിയിരിക്കുന്നു. നാളിതുവരെ സഹകരിച്ച ഏവരെയും നന്ദിയോടെ ഓർക്കുന്നതായും . ഒപ്പം തുടർന്നും എല്ലാവരുടെയും സഹകരണം പ്രക്ഷിക്കുന്നതായും കിടൂ വെക്കേഷൻ ഡയറക്ടേഴ്സ് ആയ റോബിൻ തുരുത്തിപ്പള്ളി ,വിൻസെന്റ് പറയനിലം ,ജീസൺ അടശ്ശേരി എന്നിവർ അറിയിച്ചു ..